ഭക്ഷ്യ സുരക്ഷാദിനത്തില് ക്വിസ് മത്സരം


ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നാളെ (13) രാവിലെ 11.30 ന് മുതലക്കോടം ഹോളി ഫാമിലി നേഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റോപ്പ് ഒബേസിറ്റി, ഫൈറ്റ് ഒബേസിറ്റി ഈറ്റ് സേഫ് ആന്റ് ഹെല്‍ത്തി എന്ന വവിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കും. ഒരു കോളേജില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ കേളേജ് മുഖാന്തിരം https://docs.google.com/spreadsheets/d/1kcuaD7LWuiJUNPxopr-UPww38SWvwvTWj_0cztFgc5I/edit?usp=sharing എന്ന ലിങ്കില്‍ ജൂണ്‍ 12 ന് രാവിലെ 10 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്ന കുട്ടികള്‍ പ്രിന്‍സിപ്പാളിന്റെ കത്ത്, ഐ.ഡി കാര്‍ഡ്, സാധുതയുള്ള ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ സഹിതം നിര്‍ദിഷ്ട സമയത്തിന് മുമ്പ് മത്സര സ്ഥലത്ത് ഹാജരാകണം.
ഒന്നാം സമ്മാനം അയ്യായിരം രൂപ രണ്ടാം സമ്മാനം മൂവായിരം രൂപ മൂന്നാം സമ്മാനം ആയിരം രൂപ എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. കൂടാതെ ഫലകവും, സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. പങ്കെടുക്കുന്നവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് ഇടുക്കി ഭക്ഷ്യസുരക്ഷാ അസ്സിസ്റ്റന്റ് കമ്മീഷണര്‍ ബൈജു.പി.ജോസഫ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8943346186, 04862220066.