കര്‍ഷകര്‍ക്കായി സംവാദമൊരുക്കി ആലക്കോട് കൃഷിഭവന്‍

വികസിത കൃഷി സങ്കല്‍പ്പ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ആലക്കോട് കൃഷിഭവന്‍ കാര്‍ഷിക വിദഗ്ധരും കര്‍ഷകരുമായി സംവാദ പരിപാടി സംഘടിപ്പിച്ചു. ഇളദേശം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സംവാദം ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജോസഫ് ദേവസ്യ അധ്യക്ഷത വഹിച്ചു.
കര്‍ഷകരിലേക്ക് പുത്തന്‍ സാങ്കേതിക വിദ്യകള്‍ നേരിട്ട് എത്തിക്കുന്നതിനും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. കാര്‍ഷിക ശാസ്ത്രജ്ഞരും വിദഗ്ധരും കൃഷി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി സീനിയര്‍ സയിന്റിസ്റ്റ് ഡോ. പ്രീജിത് കെ. കെ, ശാന്തന്‍പാറ കൃഷി വിജ്ഞാനകേന്ദ്രം വിഷയ വിദഗ്ധ ഡോ. മഞ്ജു ജിന്‍സി വറുഗീസ്, ശാന്തന്‍പാറ കൃഷി വിജ്ഞാനകേന്ദ്രം വിഷയ വിദഗ്ധ ആഷിബ, ശാന്തന്‍പാറ കൃഷി വിജ്ഞാനകേന്ദ്രം ഫാം മാനേജര്‍ പ്രിയ ഫിലിപ്പ് തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം റഷീദ്, ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു, ആലക്കോട് കൃഷിഭവന്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ടി.വി സജിമോന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.









































































