Idukki വാര്‍ത്തകള്‍
ലഹരി വിരുദ്ധ ബോധവൽക്കരണ നടത്തി

രാജകുമാരി ഹോളി ക്വീൻ യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി മുരിക്കാശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ കെ ഡി മണിയൻ ക്ലാസ് നയിച്ചു. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.













































































