കളക്ടറുടെ വിവാദ ഉത്തരവ് യുഡിഎഫിനും ഉത്തരവാദിത്വമുണ്ട്: പന്തളം പ്രതാപൻ.

ആനകൾക്ക് താരകൾ ഒരുക്കണമെന്നും ഇടുക്കിയിലെ ജനങ്ങളുടെ രാത്രി സഞ്ചാരം നിരോധിച്ചുകൊണ്ടും ദുരന്തനിവാരണ നിയമത്തിന്റെ മറവിൽ ഇടുക്കി ജില്ലാ കളക്ടർ പുറപ്പെടുവിച്ചിരിക്കുന്ന വിവാദ ഉത്തരവുകൾക്ക് യുഡിഎഫ് സർക്കാരിനും ഇടുക്കി ജില്ലയിലെ എംഎൽഎമാർക്കും എംപിക്കും ഉത്തരവാദിത്വമുണ്ട് എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പന്തളം പ്രതാപനൻ. കളക്ടറുടെ വിവാദ ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസാസ്റ്റർ മാനേജ്മെൻ്റ് എന്നത് ഒരു ബോഡിയാണ് അതിൽ ജനപ്രതിനിധികളും ഉൾപ്പെടും. ഈ ജനപ്രതിനിധികൾ അറിയാതെ എങ്ങനെയാണ് കളക്ടർ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത്. പാർലമെൻ്റ് മണ്ഡലത്തിന് പുറമേ പിണറായി വിജയൻ സർക്കാരിനോട് മനംമടുത്ത ഇടുക്കിയിലെ ജനം അഞ്ചു നിയോജകമണ്ഡലങ്ങളും യുഡിഎഫിന് സമ്മാനിച്ചതിന്റെ പ്രതിഫലം ജനദ്രോഹ ഉത്തരവിലൂടെ ലഭിച്ചിരിക്കുകയാണ്.
ആനകളെയും വനഭൂമിയും സംരക്ഷിക്കണം എന്ന നിലപാടാണ് ബിജെപിക്കും നരേന്ദ്രമോദി സർക്കാരിനും ഉള്ളത് പക്ഷേ അതിൻ്റെ പേരിൽ ജനങ്ങളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം. എന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി നേതാക്കൾ കൂട്ടിച്ചേർത്തു. പൈനാവ് എൻജിനീയറിങ് കോളേജ് പടിക്കൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. സിവിൽ സ്റ്റേഷൻ പഠിക്കൽ പോലീസ് മാർച്ച് തടഞ്ഞു.
പിന്നീട് നടന്ന പ്രതിഷേധ ധർണ്ണയിൽ ബിജെപി സൗത്ത് ജില്ലാ പ്രസിഡൻ്റ് വിസി വർഗീസ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മാരായ കെ കുമാർ, രതീഷ് വരകുമല ,സി സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.









































































































































