San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഗാന്ധി സ്മൃതി എന്നപേരിൽ ഗാന്ധി സ്‌ക്വയറിൽ നടന്ന പരിപാടി എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്തു.







ഗാന്ധിജിയുടെഘാതകൻമാർ രാജ്യം ഭരിക്കുകയും രാജ്യത്തിന്റെ ജനാതിപത്യം വെല്ലുവിളികൾ നേരിടുകയും ചെയ്യുന്ന  കെട്ട കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്ന്  അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

അഹിംസയെ സമരായുയുധമാക്കി സ്വാതന്ത്ര്യം നമ്മുടെ കൈകളിലേക്ക് നീട്ടിത്തന്ന മഹാൽമജിയുടെ ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല എന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പ്രസിഡണ്ട്‌ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ വച്ച് കട്ടപ്പന നഗരത്തെ ശുചിയായി പരിപാലിക്കുന്ന ശുചീകരണ തൊഴിലാളികളെ യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആദരിച്ചു.

കെ പി സി സി സെക്രട്ടറി തോമസ് രാജൻ അനുസ്മരണ സന്ദേശം നൽകി.
ഡി സി സി ജനറൽ സെക്രട്ടറി മനോജ്‌ മുരളി, നഗരസഭ വൈസ് ചെയർപേർസൺ ലീലാമ്മ ബേബി, നേതാക്കളായ ജോയി പോരുന്നോലി, ജോയി ഈഴക്കുന്നേൽ, സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ, സി എം തങ്കച്ചൻ, പ്രശാന്ത് രാജു, പി എസ് മേരിദാസൻ, സണ്ണി കുക്കുഴി, സജിമോൾ ഷാജി, സോണിയ ജെയ്ബി, ലിസി ജോണി, രഞ്ജിനി സജീവ്, രത്നമ്മ സുരേന്ദ്രൻ, ഷാജൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായി പ്രവർത്തകർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ വച്ച് മാന്നാനം കെ ഇ കോളേജ് യൂണിയൻ ചെയർമാനായി കെ എസ് യു പാനലിൽ വിജയിച്ച ഏലിയാസ് എബ്രഹാമിന് സ്വീകരണവും നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!