കറക്കി വീഴ്ത്തും ക്യൂനെറ്റ് മണിച്ചെയിൻ;കമ്പനിക്കെതിരെ തിരിഞ്ഞാല്‍ ഭീഷണിപ്പെടുത്താന്‍ ആളെ വിടും

ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ ക്യുനെറ്റ് സംഘത്തിന്റെ തട്ടിപ്പിൽ പെട്ടുപോവുന്നവര്‍ പരാതി ഉയര്‍ത്തുമ്പോള്‍ ഒതുക്കി തീര്‍ക്കാനും ആസൂത്രിത സംവിധാനങ്ങളുണ്ട്. ചില അഭിഭാഷകരുടെ പിന്തുണയോടെ പൊലീസിനെ പോലും വെല്ലുവിളിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം.
ക്യൂനെറ്റിന്‍റെ പ്രതിനിധികള്‍ക്ക് പൊലീസിനെ പുല്ലുവിലയാണ്. കമ്പനിക്കെതിരെ തിരിഞ്ഞാല്‍ ഭീഷണിപ്പെടുത്താന്‍ ആളെ വിടും. സമൂഹമാധ്യമങ്ങളിലൂടെ കടന്നാക്രമിക്കാന്‍ ശ്രമിക്കും. പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയാല്‍ ഉന്നത സ്വാധീനമുള്ളവരെ ഇടപെടുത്തും.
പണം നഷ്ടമായാല്‍ തന്നെയും പരാതിയുമായി മുന്നോട്ടു പോയാല്‍ ഒറ്റപ്പെട്ടു പോവുമെന്ന ഭീഷണിയ്ക്കു മുന്നില്‍ ഭൂരിഭാഗവും തളരും. ഈ ദൗബല്യമാണ് ക്യൂനെറ്റ് മുതലാക്കുന്നത്. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി മാത്രം പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ചെറിയ തോതിലുളള സന്നദ്ധ സേവനങ്ങളും സഹായങ്ങളും വിതരണം ചെയ്യുകയും പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഒപ്പമുളള ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുമാണ് സംഘത്തിന്‍റെ വിശ്വാസ്യത വര്‍ധിപ്പിക്കുക.
English Summary: Probe on QNET money chain scam in Kerala