ഗാന്ധിജയന്തി ദിനം ലഹരി വര്‍ജ്ജന ദിനമായി ആചരിക്കും;ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത്
കട്ടപ്പന: ഒകേ്ടാബര്‍ രണ്ട് ഗാന്ധിജയന്തി ദിനം ലഹരി വര്‍ജ്ജന ദിനമായി ആചരിക്കുമെന്ന് ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.കെ. ഗോപി പപറഞ്ഞു.ഒകേ്ടാബര്‍ രണ്ടിന് രാവിലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ഛനയും ഏക മത പ്രാര്‍ത്ഥനയും സമ്മേളനങ്ങളും നടക്കും.
കട്ടപ്പന പഞ്ചായത്ത് മൈതാനിയിലെ ഗാന്ധി പ്രതിമയില്‍ രാവിലെ 11 ന് പുഷ്പാര്‍ച്ഛനയും തുടര്‍ന്ന് സമ്മേളനവും നടത്തും.അന്നേ ദിവസം രാത്രി എട്ടിന് മദ്യ വര്‍ജ്ജനത്തിലൂടെ അഹിംസയിലേക്ക് എന്ന വിഷയത്തില്‍ വെബിനാര്‍ നടക്കും. സംസ്ഥാന സെക്രട്ടറി പുനലൂര്‍ സോമരാജന്‍ ഉല്‍ഘാടനം ചെയ്യും. പി.കെ. ഗോപി അധ്യക്ഷത വഹിക്കും.
ഗുരുദേവ ദര്‍ശനവും ഗാന്ധിയന്‍ ചിന്തയും എന്ന വിഷയത്തില്‍ ശിവഗിരി മഠം മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ.ശാര്‍ജധരന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ.രഘു അഞ്ചയില്‍, ചന്ദ്രബോസ് മാവേലിക്കര, ഗര്‍ഗ്യന്‍ സുധിര്‍, അഡ്വ.പ്രഹ്‌ളാദന്‍, അരുണ്‍ മയ്യനാട്, സന്തോഷ് മലമ്പുഴ എന്നിവര്‍ പങ്കെടുക്കുമെന്ന് കെ പി. ഗോപി, രാജേന്ദ്രലാല്‍ദത്, സി.കെ ശശി, റ്റി.ബി ശശി എന്നിവര്‍ പറഞ്ഞു.