സ്കൂൾ തുറക്കൽ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന്
തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കുമ്ബോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, എങ്ങനെയാകണം ക്ലാസുകള്‍ ക്രമീകരിക്കേണ്ടത് എന്നതടക്കം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും.
നാളെ ആരോഗ്യവകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് യോഗം ചേരുന്നത്. കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ എങ്ങനെയൊക്കെയാണ് സ്വീകരിക്കേണ്ടത് എന്നതില്‍ ഈ യോഗമാകും അന്തിമ തീരുമാനമെടുക്കുക
നവംബര്‍ ഒന്നു മുതലാണ് സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഒന്നു മുതല്‍ ഏഴു വരേയും പത്ത് , പന്ത്രണ്ട് ക്ലാസുകളുമാണ് തുറക്കുക. മുതിര്‍ന്ന ക്ലാസുകളില്‍ പകുതി വീതം കുട്ടികള്‍ വച്ച് ഒന്നിട വിട്ട ദിവസങ്ങളിലോ , പ്രൈമറി ക്ലാസില്‍ 25ശതമാനം കുട്ടികളോ എന്ന തരത്തിലാണ് ഇപ്പോഴത്തെ ആലോചന.
അടുത്ത ആഴ്ചയോടെ സിറോ സര്‍വേ ഫംല ലഭ്യമാകുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം.