Idukki വാര്‍ത്തകള്‍
ഉടുമ്പൻചോല ചെമ്മണ്ണാറിൽ ഓട്ടോറിക്ഷയിൽ അനധികൃത മദ്യ വില്പന നടത്തിയിരുന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു

ഉടുമ്പൻചോല ചെമ്മണ്ണാറിൽ ഓട്ടോറിക്ഷയിൽ അനധികൃത മദ്യ വില്പന നടത്തിയിരുന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.ചെമ്മണ്ണാർ കൊച്ചുപുരയ്ക്കൽ സിജോ എബ്രഹാമിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.ഇയാളുടെ പക്കൽ നിന്നും 14 ലിറ്റർ വിദേശ മദ്യവും ഓട്ടോറിക്ഷയും പിടിച്ചെടുത്തു.ഉടുമ്പൻചോല എക്സൈസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















































































































