San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മികച്ച ജൈവ കർഷകർക്കുള്ള അക്ഷയശ്രീ അവാർഡ്: അപേക്ഷിക്കേണ്ട അവസാന തിയ്യതി നവംബർ 30



ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ സാരഥിയും, ഇൻഫോസിസിൻ്റെ സ്ഥാപകന്മാരിൽ ഒരാളുമായ  ഷിബുലാലും കുടുംബവും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2009 മുതൽ നൽകിവരുന്ന അവാർഡാണ് അക്ഷയശ്രീ.

സംസ്ഥാനതലത്തിൽ രണ്ടു ലക്ഷം (2,00,000) രൂപയും ജില്ലാതലത്തിൽ 50,000/- രൂപാ വീതമുള്ള 14 അവാർഡുകളും മട്ടുപ്പാവ് സ്‌കൂൾ, കോളേജ്, വെറ്ററൻ എന്നീ മേഖകൾക്കായി 10,000/- രൂപ വീതമുള്ള 33 അവാർഡുകളും ഉണ്ടായിരിക്കും.

2026 നവംബർ 30 ന് മുൻപായി അപേക്ഷ കൊടുക്കണം. മൂന്നു വർഷത്തിനുമേൽ പൂർണമായും “ജൈവഭക്ഷണകൃഷി” ചെയ്യുന്നവരെയാണ് അവാർഡിന് പരിഗണിക്കുന്നത്.

വെള്ള കടലാസിൽ കൃഷിയുടെ ലഘുവിവരണവും പൂർണ്ണ മേൽവിലാസവും, വീട്ടിൽ എത്തിച്ചേരാനുള്ള വഴിയും, ഫോൺ നമ്പരും, ജില്ലയും അപേക്ഷയിൽ എഴുതിയിരിക്കണം ഫോട്ടോകളോ, മറ്റു സർട്ടിഫിക്കറ്റുകളോ അപേക്ഷയോടൊപ്പം അയക്കരുത്.

അപേക്ഷ അയക്കേണ്ട വിലാസം: കെ. വി ദയാൽ, അവാർഡ് കമ്മറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പി ഒ, ആലപ്പുഴ – 688 525, ഫോൺ: 9447114526.
കൂടുതൽ വിവരങ്ങൾക്ക്
പോഷ് രാമാനന്ദ് 9446424617, 9995071562






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button