കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ജൻ ഔഷധി കേന്ദ്രം സാധാരണക്കാർക്ക് ആശ്വാസമാകും – അഡ്വ. ഡീൻ കുര്യാക്കോസ് എംപി

കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ജനസേവന പ്രവർത്തനങ്ങളിലെ ഒരു സുപ്രധാന കാൽവെപ്പാണ് നരിയമ്പാറയിൽ ആരംഭിച്ച പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം എന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി അഭിപ്രായപ്പെട്ടു. ബാങ്കിന്റെ നേതൃത്വത്തിൽ തുടങ്ങിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കട്ടപ്പന, നരിയമ്പാറ, കാഞ്ചിയാർ പ്രദേശങ്ങളിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങൾക്ക് മരുന്നു വാങ്ങുന്നതിലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുവാൻ ഈ സ്ഥാപനം സഹായകരമാകും. പൊതുവിപണിയേക്കാൾ 50 ശതമാനത്തിലധികം വിലക്കുറവിലും ഉയർന്ന ഗുണനിലവാരത്തിലും ഉള്ള മരുന്നുകളാണ് ഈ കേന്ദ്രത്തിലൂടെ വിൽക്കുന്നത്.
ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ജോയി കുടക്കച്ചിറ, മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബീന ടോമി, അഡ്വക്കേറ്റ് കെ.ജെ. ബെന്നി, മുനിസിപ്പൽ കൗൺസിലർമാരായ ജോയി ആനിത്തോട്ടം, മനോജ് മുരളി, ശ്രീമതി ലീലാമ്മ ബേബി, സജിമോൾ ഷാജി, ബാങ്കിന്റെ ഭരണസമിതി അംഗങ്ങളായ ടി.ജെ. ജേക്കബ്, ബാബു ഫ്രാൻസിസ്, സജീന്ദ്രൻ പൂവാങ്കൽ, സജീവ് കെ.എസ്, സിന്ധു വിജയകുമാർ, ശാന്തമ്മ സോമരാജൻ, ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.









































































