കട്ടപ്പനറോട്ടറി ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ ദാനം നടന്നു

കട്ടപ്പന റോട്ടറി ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ ദാനം നടന്നു.
റോട്ടറി ഡിസ്ട്രിക്റ്റ് മെമ്പർഷിപ്പ് ചെയർ റൊട്ടേറിയൻ ടോം ജോസഫ് താക്കോൽ കൈമാറി.
റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, കട്ടപ്പന മുനിസിപ്പാ
ലിറ്റി, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് വീട് നിർമ്മിച്ച് നൽകിയത്. റോട്ടറിയുടെ പ്രധാന ഉത്തരവാദിത്വമായ ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായാണ് കട്ടപ്പന സ്വദേശി സുരേഷിനും കുടുംബത്തിനുമാണ് വീട് കൈമാറിയത്. റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന ആറാമത് വീടിൻ്റെ
താക്കോൽദാനമാണ് നടന്നത്.
“Unlocking Homes, Unlocking Hope” എന്ന പേരിൽ കട്ടപ്പനയിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്റ്റ് മെമ്പർഷിപ്പ് ചെയർ റൊട്ടേറിയൻ ടോം ജോസഫ് താക്കോൽ കൈമാറി.
റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഖിൽ വിശ്വനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ജോയ് ആനിത്തോട്ടം, ജോസ് മാത്യു, പ്രിൻസ് ചെറിയാൻ, ഷാജി പി കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സെക്രട്ടറി കിരൺ ജോർജ്ജ് തോമസ്, ട്രഷറർ ജോസ് ഫ്രാൻസിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









































































