കോവിഡ് ബാധിച്ച യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മണിക്കൂറുകള്‍ക്കകം മരിച്ചു
ഇടുക്കി: കോവിഡ് ബാധിച്ച യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മണിക്കൂറുകള്‍ക്കകം മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് കിഴക്കേക്കരയില്‍ സിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദുവാണ് (24) പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം മരിച്ചത്.
വെള്ളിയാഴ്ച കളമശേരി മെഡിക്കല്‍ കോളേജിലായിരുന്നു കൃഷ്‌ണേന്ദുവിന്‍റെ പ്രസവം.
ഒമ്ബതുമാസം ഗര്‍ഭിണിയായ കൃഷ്‌ണേന്ദുവിനെ വെള്ളിയാഴ്ച രാത്രിയില്‍ ശ്വാസതടസത്തെ തുടര്‍ന്നാണ് മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുന്നത്. കളമേശേരിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് ബാധിതയാണെന്നും ഗുരുതരമായ ന്യൂമോണിയയുണ്ടെന്നും കണ്ടെത്തി.
കൃഷ്ണേന്ദുവിന്‍റെ പ്രവസവം ഒക്ടോബര്‍ പത്തിനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സങ്കീര്‍ണമായ സാഹചര്യം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച തന്നെ ശസ്ത്രക്രിയയിലൂടെ ഇരട്ട പെണ്‍കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. നവജാതശിശുക്കളെ എന്‍ഐസിയുവിലേക്ക് മാറ്റി. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുഞ്ഞുങ്ങളെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പ്രസവ ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കൃഷ്‌ണേന്ദു മരിച്ചു. ഒരു വര്‍ഷം മുമ്ബായിരുന്നു സിജുവിന്റെയും കൃഷ്‌ണേന്ദുവിന്റെയും വിവാഹം. കൃഷ്ണേന്ദുവിന്‍റെ സംസ്ക്കാരം കഴിഞ്ഞ ദിവസം വൈകിട്ട് മുള്ളരിങ്ങാട് വീട്ടുവളപ്പില്‍ നടത്തി.