നാട്ടുവാര്‍ത്തകള്‍
ചക്കുപള്ളം 28-ാം നമ്പര്‍ ആനവിലാസം അംഗന്‍വാടിക്ക്സംസ്ഥാന ബഹുമതി
ഇടുക്കി ജില്ലയില്‍ നിന്നും 2019-20 സാമ്പത്തികവര്‍ഷത്തെ മികച്ച അംഗന്‍വാടിക്കുള്ള സംസ്ഥാനഅവാര്‍ഡ് കട്ടപ്പന അഡീഷണല്‍ പ്രോജക്ടിലെ ചക്കുപള്ളം 28 ആം നമ്പര്‍ ആനവിലാസം അംഗന്‍വാടിക്ക് ലഭിച്ചു.
ഈ അംഗന്‍വാടിയിലെ വര്‍ക്കറായ ബിന്ദു. കെ.സി, ഹെല്‍പ്പര്‍ ഷേര്‍ലി എന്നിവരെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, ഐ.സി.ഡി.എസ്സ് കട്ടപ്പന അഡീഷണല്‍ പ്രോജക്ട് ഓഫീസ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി ആദരിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മജോണ്‍സണ്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ണമുണ്ടയില്‍ ഉപഹാരം നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈനി റോയി, ശിശുവികസന പദ്ധതി ഓഫീസര്‍ ജമീല, ബിഡിഒ ബി.ധനേഷ് എന്നിവര്‍ സംസാരിച്ചു. ഐസിഡിഎസ്സ് സൂപ്രവൈസര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.