6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി രൂപതയിൽ 18 ന് (ശനി )മിഷൻ മണിക്കൂർ ആചരിക്കും





കത്തോലിക്കാ സഭ ഒക്ടോബർ മാസം ആഗോള മിഷൻ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി രൂപതയിൽ ശനിയാഴ്ച്ച മിഷൻ മണിക്കൂർ ആചരിക്കും.
ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ 8 മണി വരെ രൂപതയിലെ എല്ലാ കുടുംബങ്ങളും മിഷൻ മണിക്കൂറിൽ പങ്കെടുക്കും. വാഴത്തോപ്പ് കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന മിഷൻ മണിക്കൂറിന് രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകും. കത്തീഡ്രൽ പള്ളിയിൽ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയിൽ വികാരി ഫാ. ലൂക്ക് ആനികുഴിക്കാട്ടിൽ ആമുഖ സന്ദേശം നൽകും. തുടർന്ന് മിഷൻ ജപമാലയും മിഷൻ അനുഭവം പങ്കുവയ്ക്കലും നടക്കും. മാർ ജോൺ നെല്ലിക്കുന്നേലിന്റെ മിഷൻ സന്ദേശത്തോടും സമാപന ആശീർവാദത്തോടും കൂടി മിഷൻ മണിക്കൂർ സമാപിക്കും. മിഷൻ വാരാചരണത്തോട് അനുബന്ധിച് വാഴത്തോപ്പിൽ ക്രമീകരിച്ചിട്ടുള്ള മിഷൻ എക്സിബിഷൻ കാണുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കത്തീഡ്രൽ പള്ളിയിൽ നടക്കുന്ന ശുശ്രൂഷകൾ സമൂഹമാധ്യമങ്ങളിലൂടെ തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്.

ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രേക്ഷിത പ്രവർത്തനം നടത്തുന്ന മിഷനറിമാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനും വിശ്വാസ സമൂഹത്തിൽ ആകമാനം പ്രേഷിത ചൈതന്യം വളരുന്നതിനും ഈ മിഷൻ മണിക്കൂർ ആചരണം സഹായകമാകും എന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഞായറാഴ്ച രൂപതയിലെ എല്ലാ പള്ളികളിലും മിഷൻ ഞായർ വിപുലമായ പരിപാടികളോടെ ആചരിക്കും. ആഗോള സഭയുടെ പ്രേഷിത ചൈതന്യവും ഭാരതത്തിനകത്തും പുറത്തും മിഷനറിമാർ നടത്തുന്ന ത്യാഗപൂർണ്ണമായ ശുശ്രൂഷകളും ഇടുക്കി രൂപതയുടെ പ്രത്യേക മിഷൻ പ്രദേശമായ അരുണാചൽ പ്രദേശിലെ സാന്താ മരിയ മിഷനിലെ പ്രവർത്തനങ്ങളും ഒപ്പം ലയോ പതിനാലാമൻ മാർപാപ്പയുടെ മിഷൻ സന്ദേശവും ആളുകളിൽ എത്തിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും സാധ്യമാകുന്ന പരിപാടികളാണ് മിഷൻ ഞായറിനോടനുബന്ധിച്ച് ഇടവകകൾ തോറും ക്രമീകരിച്ചിട്ടുള്ളത്.

രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, ഫാ. ലൂക്ക് ആനിക്കുഴികാട്ടിൽ ഫാ. ഫിലിപ്പ് ഐക്കര, ഫാ. ആന്റണി പാലാപുളിക്കൽ, ഫാ. ജിൻസ് കാരയ്ക്കാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!