ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ചെമ്മണ്ണാർ ഹയർ സെക്കൻഡറി സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ചെമ്മണ്ണാർ ഹയർ സെക്കൻഡറി സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി കത്തെഴുത്ത് മത്സരം നടത്തി. അമ്മ പകർന്ന രുചിക്ക് സ്നേഹപൂർവ്വം എന്നതായിരുന്നു വിഷയം
കുട്ടികൾ എഴുതിയ കത്തിൽ നിന്നും മികച്ച കത്ത് തിരഞ്ഞെടുക്കുകയും അതിനു സമ്മാനം നൽകുകയും ചെയ്തു കുട്ടികൾ തങ്ങൾ എഴുതിയ കത്തുകൾ അതോടൊപ്പം
അമ്മമാർക്ക് കൈമാറുകയും ചെയ്തു.
സ്കൂളിൽ കുട്ടികൾക്കായി 15 വർഷത്തോളം ഉച്ച ഭക്ഷണം പാചകം ചെയ്തുവരുന്ന ചേച്ചിമാരെ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എം.എ .അഗസ്റ്റിൻ സമ്മാനങ്ങൾ നൽകി ആദരിച്ചു.
ഇന്ന് ലോക ഭക്ഷ്യ ദിനത്തിൽ സീറോ ഫുഡ് വേസ്റ്റ് ചാലഞ്ച് ഏർപ്പെട്ടത്തി
പ്രസ്തുത പരിപാടിയുടെ ഉദ്ദേശം ഉച്ചഭക്ഷണ സമയത്ത് കുട്ടികൾ ഭക്ഷണസാധനങ്ങൾ മിച്ചം വരുത്താതിരിക്കുക എന്നതായിരുന്നു.
ലോക ഭക്ഷ്യ ദിനത്തിൻറെ സന്ദേശം മലയാളം അധ്യാപകനായ ശ്രീ ഉഷസ്സ് ജോസഫ് കുട്ടികൾക്ക് നൽകി









































































