Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പ്ലസ്​ വൺ പ്രവേശനം; ട്രയൽ അലോട്ട്‌മെൻറ്​ പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം: പ്ലസ്​ വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെൻറ്​ പ്രസിദ്ധീകരിച്ചു. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെൻറിന്​ പരിഗണിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ്‌വേ ആയ www.admission.dge.kerala.gov.in ലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്യണം.

കാൻഡിഡേറ്റ് ലോഗിനിലെ Trial Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം. ട്രയൽ റിസൾട്ട് പരിശോധിക്കാൻ വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹെൽപ് ഡെസ്‌ക്കുകളിൽനിന്ന് ലഭിക്കും. അപേക്ഷകർക്കുള്ള വിശദ നിർദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

സെപ്റ്റംബർ 16ന് വൈകീട്ട് അഞ്ചുവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെൻറ്​ ലിസ്​റ്റ്​ പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ / ഉൾപ്പെടുത്തലുകൾ വരുത്താം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്‌മെൻറ്​ റദ്ദാക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!