സഹപാഠികൾക്കൊപ്പം സൗഹൃദം പങ്കുവെച്ച് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ

സീറോ മലബാർ സഭ കല്യാൺ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ആയി നിയമിതനാകുന്ന മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തൻ്റെ സഹപാഠികളെ കാണുവാൻ പെരുവന്താനത്ത് എത്തി. മരുതുംമൂടിന് സമീപമുള്ള വാണിയപ്പുരയ്ക്കൽ കുടുംബത്തിൽ ജനിച്ച പിതാവിൻ്റെ പ്രാഥമിക വിദ്യാഭ്യാസം പെരുവന്താനം സെൻ്റ് ജോസഫ് ഹൈസ്കൂളിലായിരുന്നു. ആധ്യാത്മിക ജീവിതത്തിൻ്റെ ഉന്നത പദവികയിലേയ്ക്ക് നിയമതിനാകുമ്പോഴും തൻ്റെ ചെറുപ്പകാലത്തിൻ്റെ ഓർമകൾ ഒരിക്കൽക്കൂടി സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പം പങ്കുവയ്ക്കുവാനാണ് അദ്ദേഹം പെരുവന്താനം സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെത്തിയത്.
പെരുവന്താനം സെൻ്റ് ജോസഫ് പള്ളിയങ്കണത്തിൽ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഫോട്ടോയെടുക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു.
തുടർന്ന് പാരിഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ അധ്യാപിക ആനിയമ്മ മാത്യു അധ്യക്ഷത വഹിച്ചു.മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
പെരുവന്താനം സെൻ്റ് ജോസഫ് ഫൊറോന പള്ളി വികാരി ഫാ.സോബിൻ താഴത്തു വീട്ടിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിബിയ എഫ് സി സി, റിട്ട. ഹെഡ്മാസ്റ്റർ എൻ വി മൈക്കിൾ, റിട്ട. പ്രൊ. പി എം. ഉലഹന്നാൻ പിടിഎ പ്രസിഡൻറ് അലക്സ് തോമസ് പൗവ്വത്ത്, സിസ്റ്റർ സാൽവിൻ ജോസ് എഫ്സിസി, ക്ലെയർ ആഗസ്തി, ടോമി ആൻ്റണി തുരുത്തിപ്പള്ളി, തുടങ്ങിയവർ പ്രസംഗിച്ചു.









































































