എൻ എസ് എസ് വോളണ്ടിയേഴ്സിന് ദുരന്തനിവാരണ ബോധവൽക്കരണത്തിന് NDRF സംഘത്തിന്റെ പരിശീലന സെഷൻ സംഘടിപ്പിച്ചു.അടിമാലി എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ്-ൽ ആണ് പരിശീലന പരിപാടി നടന്നത്.

അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘തളിർ’ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയായ എൻ.ഡി.ആർ.എഫ് (NDRF) സംഘത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ ബോധവൽക്കരണവും പ്രായോഗിക പരിശീലനവും നടന്നു.
കമാൻഡർ കെ കെ പരേവയുടെ നേതൃത്വത്തിൽ ചെന്നൈയിലെ ആരക്കോണത്തിൽ നിന്നുള്ള നാലാം ബറ്റാലിയൻ എൻഡിആർഎഫ് സംഘമാണ് ട്രെയിനിങ് നൽകിയത്.
ക്യാമ്പസിലെ വിദ്യാർത്ഥികൾക്ക് വിവിധ ദുരന്തസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം എങ്ങനെ കാര്യക്ഷമമായി നടത്താമെന്നതിനെക്കുറിച്ച് സംഘം വിശദീകരിച്ചു.
പ്രളയം, തീപിടിത്തം, മണ്ണിടിച്ചിൽ, വാഹനാപകടം തുടങ്ങിയ ദുരന്തസാഹചര്യങ്ങളിൽ ഫസ്റ്റ് എയ്ഡ്, സുരക്ഷാമാർഗങ്ങൾ, ബേസിക് ലൈഫ് സപ്പോർട്ട് ടെക്നിക്കുകൾ, രക്ഷാപ്രവർത്തന മാർഗങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് പ്രായോഗികമായി പരിചയപ്പെടുത്തി. വിദ്യാർത്ഥികൾക്കും ദുരന്തനിവാരണ സംഘത്തിനുമൊത്ത് മോക്ക് ഡ്രിൽ പ്രവർത്തനങ്ങൾ നടത്തുകയും രക്ഷാപ്രവർത്തന രീതികൾ നേരിൽ അനുഭവിക്കുകയും ചെയ്തു.
സ്കൂൾ പി.ടി.എ പ്രസിഡന്റ് കിഷോർ എസ്. പരിശീലന സെഷൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അജി എം.എസ്., എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അജയ് ബി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.









































































