Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭ കേരളോൽസവം-2025

കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ കേരളോൽസവം ഒക്ടോബർ 11,12 തീയതികളിൽ നടത്തുന്നതാണ്. കലാകായിക മൽസരങ്ങൾക്കായി രജിസ്ട്രേഷൻ നടത്തേണ്ടത് 15 നും- 40 നും മദ്ധ്യേ പ്രായമുളള കട്ടപ്പന നഗരസഭാ പരിധിയിൽ സ്ഥിരതാമസക്കാരായ മൽസരാർത്ഥികളാണ്. 9-ാം തീയതി 5 മണിവരെയാണ് രജിസ്ട്രേഷൻ സമയം. ഓൺലൈൻ രജിസ്ട്രേഷൻ ആണ് നിലവിലുള്ളത്. ചുവടെ ചേർത്തിട്ടുള്ള ലിങ്ക് മുഖാന്തിരം രജിസ്ട്രേഷൻ നടത്താവുന്നതാണ്. https://keralotsavam.com .രജിസ്ട്രേഷനോടൊപ്പം മൽസരാർത്ഥിയുടെ ബാങ്ക് പാസ്സ് ബുക്കിെൻറ പകർപ്പും നൽകേണ്ടതാണ്. ഓരോ മൽസര ഇനത്തിലും വിജയികൾക്ക് ക്യാഷ് പ്രൈസ് സമ്മാനമായി നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായ് വിളിക്കേണ്ട നമ്പർ:-9895370077,9778127410









































































