കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ റാലിയും ഫ്ലാഷ് മോബും പെരുവന്താനം പോലിസ് ഇൻസ്‌പെക്ടർ ത്രീദീപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കുറ്റിപ്ലാങ്ങാട് ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ റാലിയും, ഫ്ലാഷ് മോബും പെരുവന്താനം പോലിസ് ഇൻസ്‌പെക്ടർ ത്രീദീപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ കേന്ദ്രീകരിച്ചു വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിൽ രക്ഷിതാക്കൾക്കും പൊതു പ്രവർത്തകർക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് അവബോധവും ഇതോടൊപ്പം നല്കി. സന്ദേശ റാലിയുടെ ഭാഗമായി വെംബ്ലി, 35-ാം മൈൽ , പെരുവന്താനം എന്നിവടങ്ങളിലാണ് കുട്ടികൾ ലഹരിക്കെതിരെ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.
സ്കൂൾ പ്രിൻസ്സിപ്പാൾ കെ. ശ്രീകാന്ത്, പ്രധാന അധ്യാപകൻ സാബു ജോസഫ്, പഞ്ചായത്ത് പ്രസിഡൻ്റ് യൂ. വിനോദ്, ബ്ലോക്ക് മെമ്പർ സജിനി, സ്കൂൾ പിടിഎ പ്രസിഡൻ്റ് കെ. ഷിബു, പ്രോഗ്രാം ചെയർമാൻ ഇ എസ് സുരേഷ്, ഊരുമൂപ്പൻ – ധർമ്മിഷ്ഠൻ, എസ് എം സി ചെയർമാൻ ഈപ്പൻ വെബ്ലി, സബ് ഇൻസ്പെക്ടർ ബിബിൻ ലാൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.









































































