കട്ടപ്പന സബ് ജില്ലാ പ്രവർത്തി പരിചയ മേള 15 ന് മുരിക്കാട്ടുകൂടി ഹയർ സെക്കൻഡറി സ്കൂളിൽ

കട്ടപ്പന ഉപജില്ല പ്രവൃത്തി പരിചയമേളയുടെയും ഐടി മേളയും 15 ന് മുരിക്കാട്ടുകൂടി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉപജില്ലയിലെ സ്കൂളുകളിൽ നിന്നായി 1500 ഓളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന മേളയുടെ വിജയത്തിനായി കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ടിൽ ചെയർമാനും പ്രിൻസിപ്പൽ കെ.എൽ സുരേഷ് കൃഷ്ണൻ ജനറൽ കൺവീനറുമായ 50 അംഗ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. 15 ന് രാവിലെ 9 ന് ചെയർമാൻ സുരേഷ് കുഴിക്കാട്ടിൽ പതാക ഉയർത്തും. 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ മേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമാപന സമ്മേളനം കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി ജോൺ ഉദ്ഘാടനം ചെയ്യും. 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയം അടിസ്ഥാന സൗകര്യങ്ങളാലും അക്കാദമിക നിലവാരത്തിലും ജില്ലയിലെ കലാലയങ്ങളുടെ നിരയിലാണുള്ളതന്നും സ്കൂൾ വേദിയാകുന്ന മേള മികവുറ്റതാകുന്നതിനായുള്ള ഊർജ്ജിതമായ പ്രവർത്തനത്തിലാണ് സംഘാടക സമിതിയെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ പ്രിൻസിപ്പൽ കെ.എൽ സുരേഷ് കൃഷ്ണൻ, കൺവീനറായി ഡോ. വി.ജെ പ്രദീപ്കുമാർ, ജോയിൻറ് ജനറൽ കൺവീനറായി
എച്ച് എം ഇൻചാർജ് ഷിനു മാനുവൽ രാജൻ, വൈസ് ചെയർമാൻ പി.ടി.എ പ്രസിഡൻ്റ് പ്രിൻസ് മറ്റപ്പള്ളി, പബ്ലിസിറ്റി കൺവീനർ പി.എസ് ലിറ്റിമോൾ എന്നിവർ പങ്കെടുത്തു.
: സംഘാടക സമിതി
രക്ഷാധികാരികൾ
മന്ത്രി റോഷി അഗസ്റ്റിൻ,
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറണാക്കുന്നേൽ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി ജോൺ എന്നിവരും
ചെയർമാനായി
കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട്,
വൈസ് ചെയർമാൻമാരായി തങ്കമണി സുരേന്ദ്രൻ
(വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്), പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിജയകുമാരി ജയകുമാർ,
പിടിഎ പ്രസിഡണ്ട് പ്രിൻസ് മറ്റപ്പള്ളിൽ,
ജനറൽ കൺവീനർമാരായി
പ്രിൻസിപ്പൽ കെ.എൽ സുരേഷ് കൃഷ്ണൻ എന്നിവരും
ജോയിൻറ് ജനറൽ കൺവീനറായി
എച്ച് എം ഇൻചാർജ് ഷിനു മാനുവൽ രാജനും, കൺവീനറായി ഡോ. വി.ജെ പ്രദീപ്കുമാറിനെയും ട്രഷററായി
കട്ടപ്പന ഉപജില്ല എ ഇ ഒ സി. രാജശേഖരനെയും തെരഞ്ഞെടുത്തു.
വിവിധ കമ്മിറ്റികളുടെ ഭാരവാഹികളായി
പ്രോഗ്രാം കമ്മിറ്റി :
ചെയർമാൻ –
കെ. സി ബിജു (പ്രസിഡൻറ് കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക്)
കൺവീനർ –
ജിനേഷ് മാത്യു
ഫിനാൻസ് കമ്മിറ്റി – ചെയർമാൻ :
അഭിലാഷ് മാത്യു,
കൺവീനർ :
ഷിനു മാനുവൽ രാജൻ
ഫുഡ് കമ്മിറ്റി
ചെയർമാൻ :
റോയ് എവറസ്റ്റ്
കൺവീനർ :
ദിവ്യ കെ. ആർ
രജിസ്ട്രേഷൻ കമ്മിറ്റി
ചെയർപേഴ്സൺ :
തങ്കമണി സുരേന്ദ്രൻ
കൺവീനർ :
സബിത ലക്ഷ്മൺ
സർട്ടിഫിക്കറ്റ് ആൻഡ് ട്രോഫി കമ്മിറ്റി
ചെയർമാൻ :
ആൽബിൻ
കൺവീനർ :
ഷൈനി
റിസപ്ഷൻ കമ്മിറ്റി
ചെയർമാൻ :
വിനോസൺ ജേക്കബ്
കൺവീനർ :
ഏയ്ഞ്ചൽ
പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ :
സോജൻ സ്വരാജ്
കൺവീനർ :
ലിറ്റി മോൾ
ഡിസിപ്ലിൻ കമ്മിറ്റി
ചെയർമാൻ :
കട്ടപ്പന എസ് എച്ച് ഒ ടി.സി മുരുകൻ, വൈസ് ചെയർമാൻ അയ്യപ്പൻ കോവിൽ ഫോറസ്റ്റ് റെയ്ഞ്ചർ രതീഷ് വേണുഗോപാൽ,
കൺവീനർ.
ചന്ദ്രജ
വെൽഫെയർ കമ്മിറ്റി : ചെയർപേഴ്സൺ :
ലത
(ഹെൽത്ത് ഇൻസ്പെക്ടർ) കൺവീനർ :
സീനഎം.എ
ഗ്രീൻ പ്രോട്ടോകോൾ
ചെയർപേഴ്സൺ :
ബിന്ദു മധുകുട്ടൻ
കൺവീനർ :
റാണി തോമസ്
ലൈറ്റ് ആൻഡ് സൗണ്ട്
ചെയർമാൻ :
ജോമോൻ തെക്കേൽ
കൺവീനർ :
അമീർ കണ്ടൽ എന്നിവരെയും തെരഞ്ഞെടുത്തു.









































































