കേരളാ കോൺഗ്രസ് കർഷക സംരക്ഷണസമര ജാഥ 7 – ന്

നിർമ്മാണ നിരോധനം പിൻവലിക്കുക, ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങളിലെ കർഷക – ജനവിരുദ്ധ നിർദ്ദേശങ്ങൾ റദ്ദാക്കുക, കല്ലാർകുട്ടി ഡാം മേഖലയിലെ പത്ത് ചെയിൻ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുക, ദേശീയ പാതയിലെ നേര്യമംഗലം – വാളറ റോഡ് നിർമ്മാണത്തിനാവശ്യമായ സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകി റോഡ് നിർമ്മാണം പുനരാരംഭിക്കുക, വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കേരളാ കോൺഗ്രസ് വെള്ളത്തൂവൽ മണ്ഡലം കമ്മറ്റി ഏഴിന് [07-10-2025 ചൊവ്വ ] കർഷക സംരക്ഷണ സമര ജാഥ നടത്തുന്നു…… രാവിലെ 9.30 – ന് വെള്ളത്തൂവലിൽ പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതിയംഗം നോബിൾ ജോസഫ് ഉദ്ഘാടനം ചെയ്യും. പി.വി.അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. മണ്ഡലം പ്രസിഡണ്ട് സജി പൂതക്കുഴി വിഷയാവതരണം നടത്തും. ജില്ലാ സെക്രട്ടറിയേറ്റംഗം പ്രദീപ് ജോർജ് മുഖ്യപ്രഭാഷണം നടത്തും.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ റോയി പാലയ്ക്കൽ, സജികുമാർ, അമൽ പള്ളിക്കര എന്നിവർ പ്രസംഗിക്കും. ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ട് ജോർജ് തോമസ് സമര ജാഥ ഫ്ളാഗ് ഓഫ് ചെയ്യും….. കല്ലാർകുട്ടി, ആയിരമേക്കർ, കൂമ്പൻപാറ ഫോറസ്റ്റ് ഓഫീസ് ജംഗ്ഷൻ, ശെല്യാംപാറ , മുതുവാൻകുടി, ഈട്ടി സിറ്റി, മേരിലാന്റ്, പോത്തുപാറ എന്നീ സ്ഥലങ്ങളിൽ പര്യടനം നടത്തും…………………… കുഞ്ചിത്തണ്ണിയിലെ പൊതുസമ്മേളനം കേരള കർഷകയൂണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ ഉദ്ഘാടനം ചെയ്യും. പീറ്റർ പൂണേലിൽ അധ്യക്ഷത വഹിക്കും. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.ഡി. ടോമി, ബ്ലോക്ക് സെക്രട്ടറിമാരായ കെ.എൻ.സജീവ്, ഗിരി കുമാർമുസ്ലീംലീഗ് ജില്ലാക്കമ്മറ്റിയംഗം ഹനീഫാ അറയ്ക്കൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഗുണശേഖരൻ യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസി ഡണ്ട് ബോബിൻ ജോയി കേരളാ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ജോർജ് കുന്നും പുറത്ത് എന്നിവർ പ്രസംഗിക്കും……………….. ആനച്ചാലിൽ നടക്കുന്ന സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് സജി പൂതക്കുഴിയിൽ അധ്യക്ഷതവഹിക്കും. സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സാബു കുന്നുംപുറത്ത് ദേവികുളം നിയോജകമണ്ഡലം പ്രസിഡണ്ട് ബാബു കീച്ചേരിൽ യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എം.ബി സൈനുദ്ദീൻ കൺവീനർ ഓ .ആർ.ശശി സി.എം.പി. ജില്ലാ സെക്രട്ടറി കെ.എ. കുര്യൻ, ജെ.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി. ജയൻ മുസ്ലീംലീഗ് താലൂക്ക് പ്രസിഡണ്ട് ബഷീർ ഡി.സി.സി. മെമ്പർ റ്റി.ജി സോമൻ കേരളാ കോൺഗ്രസ് സംസ്ഥാനകമ്മറ്റിയംഗങ്ങളായ പി.വി.അഗസ്റ്റിൻ, കുര്യാക്കോസ് ചേലമൂട്ടിൽ, ജില്ലാ ട്രഷറർ മാത്യൂസ് തെങ്ങുംകുടി ജില്ലാ സെക്രട്ടറിയേറ്റംഗം ലാലു മാടപ്പാട്ട് കർഷക യൂണിയൻ ജില്ലാ സെക്രട്ടറി പ്രവീൺ ജോസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോബിൾ കുഴിഞ്ഞാലിൽ പാർട്ടി നേതാക്കളായ സാബു പനച്ചനാനി, ജോസ് തച്ചിൽ, ജോസ് പുല്ലൻ, ബെന്നി കോട്ടയ്ക്കൽ, ഷാബു ജോസഫ് മണ്ഡലം പ്രസിഡണ്ടുമാരായ എൽദോസ് പുളിഞ്ചോട്ടിൽ, തങ്കച്ചൻ പട്ടരുമഠം, ഷിജു ഏഴോലിക്കൽ ,ജോയി പുത്തൻപുരയ്ക്കൽ, സാന്റി മാളിയേക്കൽ, പി.എം. ഫ്രാൻസിസ്, എ.ആർ.ബേബി എന്നിവർ പ്രസംഗിക്കും.









































































