ജില്ലയിലെ 152 ഗ്രാമപഞ്ചായത്ത് / മുനിസിപ്പൽ വാർഡുകളിൽ 2021 സെപ്റ്റംബർ 12 മുതൽ 18 വരെ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപെടുത്തി
കോവിഡ് 19 പ്രതിരോധ-നിർവ്യാപന നടപടികളുടെ ഭാഗമായി ചുവടെ ചേർക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളെ / പ്രദേശങ്ങളെ കണ്ടെയിൻമെന്റ് / മൈക്രോ കണ്ടെയിൻമെന്റ് മേഖലകളായി ഇന്ന് (11.09.2021) വിജ്ഞാപനം ചെയ്തിട്ടുള്ളതാണ്.
1. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് 2, 4, 8, 11, 15, 16, 18 വാർഡുകൾ പൂർണ്ണമായും.2. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് (a) വാർഡ് 7 ലെ അഞ്ചുരുളി റോഡിൽ ഇരുകല്ലിൽ പടി മുതൽ അഞ്ചുരുളി വരെ കട്ടപ്പനയാറിനും ഭാസി വളവ് – കല്യാണതണ്ട് റോഡിനും ഇടയിലുള്ള ഭാഗം പൂർണ്ണമായും (b) വാർഡ് 7 ലെ കാട്ടിലേഴത്ത് പടി മുതൽ സുമതിക്കട – കല്യാണത്തണ്ട് റോഡിൽ ട്രാൻസ്ഫോർമർ പടി മുതൽ കല്യാണത്തണ്ട് – അമ്പലംപടി റോഡിന്റെ വലതുവശം പാലത്തിങ്കൽ പടിവരെ പൂർണ്ണമായും. മുകളിൽ ചേർത്തിട്ടുള്ളവ കൂടാതെ, ചുവടെ ചേർക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ / പ്രദേശങ്ങൾ കണ്ടെയിൻമെന്റ് / മൈക്രോ കണ്ടെയിൻമെന്റ് മേഖലകളായി തുടരുന്നതാണ്.
- വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് (a) വാർഡ് 15 ൽ തേൻമാരി മുതൽ എണ്ണപ്പന ക്വാർട്ടേഴ്സ് വരെയുള്ള പ്രദേശങ്ങളും, (b) വാർഡ് 4 ൽ പന്നിമറ്റം അമ്പലകവല റോഡിൽ മറ്റം സിറ്റി റോഡ് മുതൽ ചാവറപ്പള്ളി ആറ്റുതീരം റോഡിന്റെ വലതുഭാഗം ഉൾപ്പെടുന്ന പ്രദേശവും (c) 7, 11 വാർഡുകൾ പൂർണ്ണമായും (d) വാർഡ് 3 ലെ കറുകപ്പള്ളി കവല മുതൽ ഇളംദേശം ടൗൺ വരെ റോഡിന്റെ ഇരുവശവും ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളും
- തൊടുപുഴ നഗരസഭ മൂന്നാം വാർഡ് പൂർണമായും
- പെരുവന്താനം ഗ്രാമപഞ്ചായത്ത് വാർഡ് 1 ലെ കൊടികുത്തി പ്രദേശത്തുള്ള OLH കോളനി
- ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് വാർഡ് 2 ൽ ശാന്തിനഗർ ലത്തീൻ പള്ളി മുതൽ പള്ളിക്കുന്ന് വരെ റോഡിന്റെ ഇരുവശവും, വാർഡ് 1, 2 ൽ പള്ളിക്കുന്ന് മുതൽ പള്ളിക്കുന്ന് പാലം വരെ റോഡിന്റെ ഇരുവശവും, വാർഡ് 1, 2 ൽ പള്ളിക്കുന്ന് മുതൽ ഈട്ടിത്തോപ്പ് വരെ റോഡിന്റെ ഇരുവശവും, വാർഡ് 1, 2 ൽ പരംജ്യോതി എസ്റ്റേറ്റ് മുതൽ കാക്കമേട് വരെ റോഡിന്റെ ഇരുവശവും
- വണ്ടൻമേട് ഗ്രാമപഞ്ചായത്ത് (a) 6, 7, 8 വാർഡുകൾ പൂർണമായും, (b) വാർഡ് 9 ലെ മന്തിപ്പാറ മുതൽ കുത്തുപാറ വരെയുള്ള പ്രദേശവും മണിയംപെട്ടി കോളനി ഉൾപ്പെടുന്ന പ്രദേശവും (c) വാർഡ് 2 ലെ ശൂലപാറ മുതൽ ഹേമകടവ് വരെയുള്ള പ്രദേശവും.
- കുമളി ഗ്രാമപഞ്ചായത്ത് വാർഡ് 15 ൽ (a) അട്ടപ്പള്ളം ലക്ഷംവീട് കോളനി (പ്രഭു സ്റ്റോഴ്സ്) മുതൽ ലക്ഷംവീട് കോളനി അംബേദ്കർ ഭവൻ വരെയുള്ള റോഡിന്റെ ഇരുവശങ്ങളും (b) ലക്ഷംവീട് കോളനി ആനക്കുഴി പുതുവൽ റോഡ് (പ്രഭു സ്റ്റോഴ്സ്) മുതൽ മാരിയ ഹോളോബ്രിക്സ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളും (c) അട്ടപ്പള്ളം SNDP ബിൽഡിംഗ് മുതൽ പ്രിയദർശനി റോഡ് വരെയുള്ള ഭാഗം.
- അടിമാലി ഗ്രാമപഞ്ചായത്ത് വാർഡ് 17 ൽ കുഞ്ചിപ്പടി മുതൽ മൈലാടുംപടി വരെ (ചൂരകെട്ടാൻ കുടിയും, സൂര്യൻകുടിയും പൂർണ്ണമായും) മച്ചിപ്ലാവ് ചുരക്കെട്ടാൻ കുടി റോഡ്
- കട്ടപ്പന മുനിസിപ്പാലിറ്റി (a) വാർഡ് 15,16 ൽ പുളിയൻമല കാർമൽ സ്കൂളിനു എതിർവശം അമ്പലമേട് റോഡിനു ഇരു വശവും മുന്നോട്ട് ആനത്താനം എസ്റ്റേറ്റ് വരെയും പുളിയൻമല സബ്‌സെന്ററിന്റെ വലതു വശത്തുള്ള റോഡിന്റെ ഇരുവശവും ഗായത്രി ഇല്ലം എസ്റ്റേറ്റ് വരെയുള്ള പ്രദേശവും (b) വാർഡ് 13 ലെ പുത്തൻ പുരക്കൽ പടി കുരിശുമല നടവഴിക്കു വലതുവശം മുതൽ ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള ടാങ്ക് പടി വരെയും (c) വാർഡ് 20 ലെ സെന്റ് ജോൺസ് പടി – സ്കൂൾ കവല റോഡിൽ മാന്തടം പടി വലതുവശം മുതൽ മണിക്കുമ്പോൽ പടി വലതു വശം വരെയുള്ള പ്രദേശവും (d) രണ്ടാം വാർഡിൽ പാർട്ടി പടി – മിൽമ ചില്ലിങ് പ്ലാന്റ് റോഡിന് കിഴക്കുവശവും കുമ്പളംപള്ളിൽ – മാടംകുന്നേൽ റോഡിന് കിഴക്കുവശവും (e) 2, 3 വാർഡുകളിൽ ഉൾപ്പെടുന്ന സൊസൈറ്റി – കൃഷ്ണഗുഡി ജംഗ്ഷൻ വരെ റോഡിന് ഇറുവശവും കൃഷ്ണഗുഡി ആരോഗ്യ ഉപകേന്ദ്രം മുതൽ ചെമ്പകപ്പാറ മിൽമ സൊസൈറ്റി വരെയുള്ള റോഡിന് ഇരുവശവും (f) വാർഡ് 4 ൽ കട്ടപ്പന ഇടുക്കി റോഡിന്റെ കാണക്കാലി പടി മുതൽ പള്ളിപ്പടിയുടെ വലതുവശവും, പള്ളിപ്പടി മന്തിക്കാനം റോഡിന്റെ ഇരുവശവും (g) വാർഡ് 17 ൽ സെൻട്രൽ ജംഗ്ഷൻ മുതൽ ഇടശ്ശേരി ജംഗ്ഷൻ വരെയും ഇടശ്ശേരി ജംഗ്ഷൻ മുതൽ പുതിയ ബസ് സ്റ്റാന്റ് വഴി നഗരസഭ ജംഗ്ഷൻ വരെയുള്ള റോഡിന് ഇരുവശങ്ങളും (h) വാർഡ് 33 ൽ ഉൾപ്പെടുന്ന നിർമലാ സിറ്റി ശ്രീധർമ്മ ശാസ്ത്രാ ക്ഷേത്രം കല്യാണതണ്ട് റോഡ് മുതൽ ചെരിവിൽ പടി വരെയും കട്ടപ്പന ഇടുക്കി റോഡിൽ സെന്റ് മാർട്ടിൻ പള്ളി മുതൽ നിർമലാ സിറ്റി ശ്രീധർമ്മ ശാസ്ത്രാ ക്ഷേത്രം വരെയുള്ള ഭാഗവും (i) വാർഡ് 15 ലെ ശിവലിംഗം പളിയകുടി കോളനി (ട്രൈബൽ സെറ്റിൽമെന്റ്) ഉൾപ്പെടുന്ന പ്രദേശവും (j) വാർഡ് 17 ലെ ടൗൺ മാർക്കറ്റിന് എതിർവശം കുന്തളംപാറ മുനിസിപ്പാലിറ്റി റോഡിന് ഇരുവശവും ടിബി ജംഗ്ഷൻ മുതൽ റോഡിന് വലതുവശം ഉൾപ്പെടുന്ന ഓസാനം ബൈപ്പാസ് റോഡിന് എതിർവശവും അടങ്ങുന്ന ഭാഗവും (k) വാർഡ് 27 ലെ നരിയംപാറ സിറ്റിയുടെ വലതുവശം തുടങ്ങി അരുവിക്കൽ റോഡ് വരെയുള്ള ഭാഗവും.
- നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 7, 8, 10, 12, 13, 18 വാർഡുകൾ പൂർണ്ണമായും
- പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വാർഡ് 1, 2, 3, 4, 7, 10, 11 പൂർണ്ണമായും
- കരുണാപുരം ഗ്രാമപഞ്ചായത്ത് 1, 3, 4, 5, 6, 12, 16 വാർഡുകൾ പൂർണ്ണമായും
- അറക്കുളം ഗ്രാമപഞ്ചായത്ത് 1, 11 വാർഡുകൾ
- മരിയാപുരം ഗ്രാമപഞ്ചായത്ത് വാർഡ് 10
- ബൈസൺവാലി ഗ്രാമപഞ്ചായത്ത് 1, 2 വാർഡുകൾ
- കാമാക്ഷി ഗ്രാമപഞ്ചായത്ത് (a) 8, 9, 11 വാർഡുകൾ പൂർണ്ണമായും (b) വാർഡ് 12 ൽ തങ്കമണി ടൗൺ ഉൾപ്പെടുന്ന ഭാഗവും (c) വാർഡ് 6 ൽ കാമാക്ഷി ടൗൺ ഉൾപ്പെടുന്ന ഭാഗവും.
- ഏലപ്പാറ ഗ്രാമപഞ്ചായത്ത് (a) വാർഡ് 3 പൂർണ്ണമായും (b) വാർഡ് 16 ൽ മൊട്ടക്കുന്ന് മുതൽ പൈൻവാലി ഓർക്കിഡേറിയം വരെയുള്ള പ്രദേശവും (c) വാർഡ് 17 വാഗമൺ ടൗൺ ഒഴികെയുള്ള പ്രദേശവും.
- പീരുമേട് ഗ്രാമപഞ്ചായത്ത് വാർഡ് 6 ലെ റാണിമുടി ജംഗ്ഷൻ മുതൽ ലക്ഷ്മി കോവിൽ പാലം വരെയുള്ള റോഡിന് ഇരുവശവും, റാണിമുടി മുതൽ മൂക്കർതാൻ വളവ് വരെ റോഡിന്റെ വലതു ഭാഗവും ഉൾപ്പെടുന്ന പ്രദേശവും.
കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുള്ള വാർഡുകളിൽ / പ്രദേശങ്ങളിൽ താഴെപ്പറയുന്ന കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
• പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകളിൽ / മേഖലകളിൽ വളരെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് കർശനമായി നിരോധിക്കുന്നു. പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാൽ നിർബന്ധമായും മുഖാവരണം ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതും, മറ്റ് വ്യക്തി സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
• പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളിൽ / മേഖലകളിൽ നിന്നും പുറത്തേക്കും ഉള്ളിലേക്കും അവശ്യ സർവീസുകൾക്കായി നിശ്ചിത റോഡുകളിലൂടെ മാത്രം ഗതാഗതം അനുവദിക്കുന്നതിനും ഇവയുടെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തുന്നു. മറ്റ് റോഡുകൾ പൂർണമായി അടച്ചിടേണ്ടതാണ്.
• അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം (പാൽ, പഴം, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം, ബേക്കറി) രാവിലെ 11 മുതൽ വൈകിട്ട് 5 മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണ്.
• അവശ്യവസ്തുക്കൾ, ആവശ്യമുള്ളവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിച്ചു നൽകുന്നതിനുള്ള നടപടികൾ, സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സേവനം വിനിയോഗിച്ച് നിർവഹിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നു. പ്രസ്തുത വാർഡുകളിൽ ഇത്തരം ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള സന്നദ്ധസേവകരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതാണ്.
• പ്രസ്തുത കണ്ടെയിൻമെന്റ് മേഖലകളിലൂടെ അവശ്യവസ്തുക്കളുമായി കടന്നുപോകുന്ന ചരക്ക് വാഹനങ്ങൾക്ക് ഇളവ് അനുവദിക്കുന്നു.
• മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ എന്നിവ തുറന്നു പ്രവർത്തിക്കുന്നതിന് ഇളവ് അനുവദിക്കുന്നു.
• പ്രസ്തുത കണ്ടെയിൻമെന്റ് മേഖലകളിൽ നിന്നും പുറത്തേക്കോ അകത്തേക്കോ യാത്ര ചെയ്യുന്നവരെ കർശനമായി പരിശോധിക്കേണ്ടതും ഈ ഉത്തരവിന്റെ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമ നടപടികൾ സ്വീകരിക്കേണ്ടതുമാണ്.
• ഹോട്ടലുകൾ തട്ടുകടകൾ എന്നിവ തുറന്നു പ്രവർത്തിക്കുവാൻ പാടില്ല.
• പ്രസ്തുത കണ്ടെയിൻമെന്റ് മേഖലകളിലെ പ്ലാന്റേഷനുകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല
• പ്രസ്തുത കണ്ടെയിൻമെന്റ് മേഖലകളിൽ കോവിഡ്-19 മായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഫയർ & റെസ്ക്യൂ, സിവിൽ സപ്ലൈസ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ ഓഫീസുകളിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള ജീവനക്കാരെ മാത്രം ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവർത്തിക്കുന്നതാണ്. കണ്ടെയിൻമെന്റ് മേഖലയിൽ പൊതുമേഖലാ / ഷെഡ്യൂൾഡ് / സഹകരണ ബാങ്കുകൾ, പോസ്റ്റ് ആഫീസുകൾ എന്നിവയ്ക്ക് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പരമാവധി 50 ശതമാനം ജീവനക്കാരെ മാത്രം നിയോഗിച്ച് പ്രവർത്തിക്കുന്നതാണ്. ബാങ്കുകളിൽ എത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തേണ്ടതും ഒരേസമയം അഞ്ച് പേരിൽ കൂടുതൽ ബാങ്കിനുള്ളിൽ പ്രവേശിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്. മറ്റ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കേണ്ടതില്ല.
• മേൽ പരാമർശിച്ചിട്ടുള്ള സർക്കാർ വകുപ്പുകളുടെ ഓഫീസുകളിൽ ഏതെങ്കിലും ജീവനക്കാർ കോവിഡ് പോസിറ്റീവ് ആവുകയോ കോവിഡ് രോഗികളുടെ ഹൈ റിസ്ക് കോണ്ടാക്ട് ലിസ്റ്റിൽ ഉൾപ്പെടുകയോ ചെയ്താൽ ടി ജീവനക്കാർ മാത്രം ക്വാറന്റൈനിൽ പോവുകയും ടി ഓഫീസ് അണുവിമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടും ആരോഗ്യ വകുപ്പ് നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും മറ്റ് ജീവനക്കാരെ ഉപയോഗിച്ച് തുറന്നു പ്രവർത്തിക്കുന്നതിനും, പരമാവധി രണ്ട് ദിവസങ്ങളിൽ കൂടുതൽ ഓഫീസുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികൾ ബന്ധപ്പെട്ട ഓഫീസ് ഓഫീസ് മേധാവികൾ സ്വീകരിക്കേണ്ടതാണ്.