Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന  ആനക്കാംപൊയിൽ KSRTC സർവീസ് പ്രീമിയം ബസ് സർവീസായി ഓടിക്കുന്ന നടപടി പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയോര മേഖല KSRTC ഫോറത്തിന്റെ നേതൃത്വത്തിൽ ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി




നിലവിൽ കട്ടപ്പന ഡിപ്പോയിൽ നിന്നു സർവീസ് നടത്തി കൊണ്ടിരിക്കുന്ന ആനക്കാംപൊയിൽ സൂപ്പർ ഫാസ്റ്റ് സർവീസ് സ്വിഫ്റ്റ് പ്രീമിയം ആയി മാറുന്നത് മലയോര മേഖലയിലെ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ ബസിന്റെ ഉപകാരം നഷ്ടപ്പെടാൻ ഇടവരുത്തും കാരണം സ്റ്റോപ്പുകൾ തമ്മിലുള്ള അകലംപ്രധാനമാണ്അതുപോലെ ടിക്കറ്റ് റിസർവേഷൻ ചെയ്യുന്നവരെയാണ് ഇതു കൂടുതൽ ബാധിക്കുന്നത് ചുരുക്കിപ്പറഞ്ഞാൽ പ്രീമിയം സർവീസ് ഈ മേഖലയിലെ ജനങ്ങൾക്ക് ഗുണപ്രദമല്ലാത്ത അവസ്ഥയാവും തൻ മൂലം ഈ സർവീസിന്റെ നിലവിൽ കിട്ടുന്ന കളക്ഷൻ നഷ്ടപ്പെടാനും ഇട വരുത്തും.
ഇടുക്കി  ജില്ലയിലെ കട്ടപ്പന മുതൽ ഈരാറ്റുപേട്ട വരെയും കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോരങ്ങളായ ആനക്കാംപൊയിൽ, പുല്ലൂരാംപാറ, തിരുവമ്പാടി എന്നീ മലയോര കുടിയേറ്റ ഗ്രാമങ്ങളിലൂടെയാണ് ഈ ബസ് കടന്നു പോകുന്നത്. സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് മേൽപറഞ്ഞ സ്ഥലങ്ങളിൽ സ്റ്റോപ്പുകൾ കുറവ് ആയിരുന്നെങ്കിലും ഈ സ്ഥലങ്ങളിൽ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തു ബസുകൾ നിർത്തി കൊടുക്കുകയും ചെയ്യാറുണ്ട്. ആത്മാർത്ഥയുള്ള ജീവനക്കാർ ഈ സർവീസിൽ ഉള്ളത് കൊണ്ടും ഈ സർവീസ് നല്ല വരുമാനം നേടി തരുകയും ചെയ്യുന്നുണ്ട്.*നിലവിൽ കട്ടപ്പന സബ്ബ് ഡിപ്പോയിൽ ഏറ്റവും കൂടുതൽ വരുമാനം നേടി തരുന്ന സർവീസ് ആണിത്*
*പ്രീമിയം സർവീസ് ഈ റൂട്ടിൽ സർവീസ് നടത്തിയാൽ യാത്രക്കാരെ സംബന്ധിച്ച് ഈ റൂട്ടിൽ ദീർഘ ദൂര ബസുകളുടെ യാത്രാ സൗകര്യം ഇല്ലാതാക്കുകയും ഇത് സർവീസ് നഷ്ടത്തിൽ ആക്കുകയും ഈ സർവീസ് നിർത്തി പോകുന്ന സ്ഥിതിയിലേക്ക് ആവുകയും ചെയ്യും*.
  *ആയതിനാൽ കട്ടപ്പന  ആനക്കാംപൊയിൽ റൂട്ടിൽ പഴയതു പോലെ KSRTC സൂപ്പർ ഫാസ്റ്റ് ബസ് തന്നെ സർവീസ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മലയോര മേഖല KSRTC ഫോറം പ്രസിഡന്റ്‌ ബാസിത് തോട്ടുമുക്കം, സെക്രട്ടറി നാരായണൻ മാവാതുക്കൽ എന്നിവർ ഗതാഗത വകുപ്പ് മന്ത്രി, KSRTC എംഡി എന്നിവരോട് രേഖാമൂലം ആവശ്യപ്പെട്ടു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!