San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘ഞാൻ ‘ബിബി’യെ പിന്തുണച്ചതേടെ കാര്യങ്ങൾ മാറിമറിഞ്ഞു’; നെതന്യാഹുവിന്റെ മുന്നേറ്റത്തിൽ അവകാശവാദവുമായി ട്രംപ്



ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി മുന്നേറുന്നതിനിടെ അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.താൻ നെതന്യാഹുവിനെ പിന്തുണച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് ട്രംപ് അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് തിരിച്ചടിയുണ്ടാകുമെന്ന പ്രവചനങ്ങൾക്കിടെ അദ്ദേഹത്തെ പിന്തുണച്ച് ട്രംപ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുന്നതിനിടെയാണ് ട്രംപ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ പിന്തുണച്ചതോടെ ദയനീയ തോൽവിക്ക് പകരം നെതന്യാഹു വിജയിക്കുകയോ ഒപ്പമെത്തുന്ന നിലയിലേക്ക്‌ കാര്യങ്ങളെത്തിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

‘പ്രസിഡന്റ് ട്രംപ് ബിബി നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. ഒരു മികച്ച പ്രധാനമന്ത്രിക്ക് നേരിടേണ്ടി വരുമായിരുന്ന ദയനീയ പരാജയത്തിന് പകരം, ഇപ്പോൾ ഇതൊരു വലിയ തിരിച്ചുവരവിനും സമനിലയ്ക്കും, അല്ലെങ്കിൽ നെതന്യാഹുവിന്റെ വിജയത്തിന് പോലും വഴിവെക്കുന്നതായി കാണപ്പെടുന്നു! മധ്യപൂർവേഷ്യയ്ക്കും ഇസ്രായേലിനും അമേരിക്കയ്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ പിന്തുണയ്ക്ക് ശേഷമാണ് ഇതെല്ലാം സംഭവിച്ചത്!’ ട്രംപ് കുറിച്ചു.

‘അവസാനമായി, ലോകസ്രഷ്ടാവിന് ഞാൻ നന്ദി പറയുന്നു. ഇസ്രായേലിന്റെയും, നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രത്തിന്റെയും, നമുക്കുള്ള ഒരേയൊരു രാഷ്ട്രത്തിന്റെയും,ശാശ്വത നിലനിൽപ്പിനായി പ്രവർത്തിക്കാൻ എനിക്ക് ശക്തി നൽകുന്നത് അവിടുത്തെ അനുഗ്രഹമാണ്’ പ്രസംഗത്തിന്റെ അവസാനം അദ്ദേഹം പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!