Idukki വാര്‍ത്തകള്‍
മുന്നറിയിപ്പില്ലാതെ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസ്സം വ്യാപാരികൾക്ക് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു.

കട്ടപ്പന സബ് സ്റ്റേഷൻ പരിധിയിൽ ലബ്ബക്കട ഓഫീസിന് കീഴിലാണ് ഗുണഭോക്താക്കളെ വിവരമറിയിക്കാതെയും മെസ്സേജുകൾ അയക്കാതെയും വൈദ്യുതി കട്ട് ചെയ്യുന്നത്.
അത് വ്യാപാരികൾക്ക് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നതായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ പ്രസിഡൻറ് അഭിലാഷ് മാത്യു ആരോപിച്ചു.
27 /10/2026 കട്ടപ്പന സബ്സ്റ്റേഷൻ പരിധിയിൽ പൂർണമായും വൈദ്യുതി മുടങ്ങും എന്നുള്ള അറിയിപ്പ് നേരത്തെ തന്നെ ലഭിച്ചതാണ് എന്നാൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന കാര്യം വ്യാപാരികളെയോ ഗുണഭോക്താക്കളെയോ അറിയിക്കുകയോചെയ്തിട്ടില്ല. അതിനുള്ള മുൻകരുതലുകൾ എടുക്കാൻ വ്യാപാരികൾക്ക് സാധിച്ചിട്ടുമില്ല ചെറുകിട വ്യാപാരം മേഖല ഉൾപ്പെടെ ഒട്ടേറെ വ്യാപാരികൾക്ക് ഇതുമൂലം വൻ നഷ്ടം സംഭവിക്കുന്നു ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ മേൽ അധികാരികൾ ശ്രദ്ധിക്കണം എന്നും അഭിലാഷ് മാത്യു ആവശ്യപ്പെട്ടു.




































































































































