ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കട്ടപ്പന മുൻസിപ്പാലിറ്റി വാഴവര ഒന്നാംവാർഡു കമ്മറ്റിയുടെയും കൗന്തി മുപ്പത്തി അഞ്ചാം വാർഡു കമ്മറ്റിയുടെയും നേതൃത്വത്തിൽ ഭൂനിയമ ചട്ട ദേതഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു

ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കട്ടപ്പന മുൻ സിപ്പാലിറ്റി വാഴവര ഒന്നാംവാർഡു കമ്മറ്റിയുടെയും കൗന്തി മുപ്പത്തി അഞ്ചാം വാർഡു കമ്മറ്റിയുടെയും നേതൃത്വത്തിൽ ഭൂനിയമ ചട്ട ദേതഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു.പ്രതിഷേധ സമരം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ജനങ്ങളെ തീവെട്ടിക്കൊള്ള നടത്താനുള്ള നീക്കമാണ് പിണറായി വിജയനും സംഘവും നടത്തുന്നതെന്നും, ഇതു മൂലം ഭൂവിഷയങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയാണ് ചെയ്തിട്ടു ള്ളതെന്നും, തുടർന്ന് യാതൊരു നിർമ്മാണങ്ങളും നടത്താൻ കഴിയാതെ ജനജീവിതം ദുരിത പൂരിതമാകുന്ന സാഹചര്യമാണ് ഈ സർക്കാർ ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർഡു പ്രസിഡന്റ് ജെയിംസ് ഏത്തക്കാട്ട് അദ്ധ്യക്ഷം വഹിച്ചു. വാർഡു കൗൺസിലർ ശ്രീമതി ജെസി ബെന്നി,ഷാജി ഓലിക്കൽ, അരുൺ കുമാർ കാപ്പു കാട്ടിൽ, ജിജി, റെജി പരത്തി ക്കുന്നേൽ, ജോയി പടിഞ്ഞാറെ വിരുപ്പിൽ, റോയി നെടു നിലാ ത്തു് , എന്നിവർ പ്രസംഗിച്ചു.
കുട്ടിച്ചൻ ഒഴുകയിൽ, ബേബി മൂഴിയാങ്കൽ, ബേബി കൊടയക്കാട്ട്, ഷാജി വലയംതറ, ജോണി കൊടയക്കാട്ട്, കുട്ടിച്ചൻ പനച്ചിക്കൽ, എന്നിവർ നേതൃത്വം നൽകി









































































