ഭൂപതിവ് നിയമ ഭേദഗതിയിലൂടെ ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്ന ഇടത് സർക്കാരിന്റെ കർഷക വഞ്ചനക്കെതിരെ കട്ടപ്പന മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും വാർഡ് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ചട്ടഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു

ഭൂപതിവ് നിയമ ഭേദഗതിയിലൂടെ ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്ന ഇടത് സർക്കാരിന്റെ കർഷക വഞ്ചനക്കെതിരെ കട്ടപ്പന മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും വാർഡ് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ചട്ടഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു. ഇരുപത്തി രണ്ട്, ഇരുപത്തിയെട്ട് വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ ഇരുപതേക്കറിൽ നടത്തിയ പ്രതിഷേധം കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ ഉൽഘാടനം ചെയ്തു. പതിറ്റാണ്ടുകളായി തങ്ങൾ താമസിച്ചുകൊണ്ടിരുന്ന വീടുകളും, ഉപയോഗിച്ചുകൊണ്ടിരുന്ന കടമുറികളും അപേക്ഷ ഫീസും പിഴയും ചുമത്തി ക്രമവൽക്കരിക്കണം എന്ന് പറയുന്നത് ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതിനാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ നിലവിലെ പ്രശ്നങ്ങളായ നിർമ്മാണനിരോധനവും, പട്ടയ പ്രശ്നവും പരിഹരിക്കാനുള്ള യാതൊരു നടപടിയും ഇല്ലാതെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്ന് പറയുന്ന ഇടതുപക്ഷവും സർക്കാരും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും തോമസ് മൈക്കിൾ പറഞ്ഞു. വാർഡ് പ്രസിഡണ്ട് ബെന്നി അല്ലേഷ് അധ്യക്ഷത വഹിച്ചു ഷാജി വെള്ളംമാക്കൽ, ബിജു പൊന്നോലി, മനോജ് അഗസ്റ്റിൻ, ജോണി വടക്കേക്കര, സണ്ണി കോലോത്ത്, റെജി കൊട്ടക്കാട്ട്, രാജേഷ് അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.നിരവധി പ്രവർത്തകരും പ്രതിഷേധ പരിപാടിയിൽ പങ്കാളികളായി.
















































































































