Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ ഓണക്കിറ്റ് വിതരണം ചെയ്യ്തു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ ഈ വർഷവും നിർധനരും കിടപ്പു രോഗികളുമുള്ള കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു. മുൻസിപ്പൽ കൗൺസിലർ സിജോമോൻ ജോസ് ഉൽഘാടനം ചെയ്തു.
ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് പ്രദീപ് എസ് മണി കിറ്റുകൾ കൈമാറി.
ബാക്കി കിറ്റുകൾ ക്ലബ് ഭാരവാഹികളും അംഗങ്ങളും ചേർന്ന് വീടുകളിൽ എത്തിച്ച് നല്കി.
അരി, വെളിച്ചെണ്ണ, തേങ്ങ , ഏലക്കാ , ഗ്രാമ്പു തുടങ്ങിയ സുഗന്ദബജ്ജതങ്ങളും
പായസ കൂട്ടും ഉൾപ്പെടെ പതിനഞ്ചോളം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തിയാണ് ഇത്തവണ കിറ്റ് തയ്യാറാക്കിയത്.
സെക്രട്ടറി K S രാജീവ് . പാസ്റ്റ് ഫാസ്റ്റ് പ്രസിഡന്റ് മനോജ് അഗസ്റ്റിൻ തുടക്കിയവർ പങ്കെടുത്തു.









































































