Idukki വാര്‍ത്തകള്‍
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി കായികക്ഷമതാ പരീക്ഷ നടത്തും.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എന്‍.സി.എ സെലക്ഷന്‍സ്-കാറ്റഗറി നമ്പര്‍- 431/2025 – 435/2025, 856/2025 – 859/2025)എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ മൂന്നിന് മലമ്പുഴ-കഞ്ചിക്കോട് റോഡില്‍ വച്ച് കായികക്ഷമതാ പരീക്ഷ നടത്തും. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷന് ടിക്കറ്റ്, ഒറിജിനല്‍ ഐ.ഡി. കാര്‍ഡ്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പുരുഷ ഉദ്യോഗാര്‍ഥികള്‍ രാവിലെ 5.15 ന് മുമ്പായും വനിതകള്‍ രാവിലെ 6.15-ന് മുമ്പായും അഡ്മിഷന് ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് എത്തിച്ചേരണം.




































































































































