ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം;വീടുകളില്‍ അമ്പാടി മുറ്റം ഒരുക്കി ആഘോഷിച്ചു
കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം വീടുകളില്‍ അമ്പാടി മുറ്റം ഒരുക്കി ആഘോഷിച്ചു. ‘വിഷാദം വെടിയാം വിജയം വരിക്കാം’ എന്ന സന്ദേശമാണ് ഈ വര്‍ഷം മുന്നോട്ട് വയ്ക്കുന്നത്.
ഇന്ന് രാവിലെ മുതല്‍ ആഘോഷ പരിപാടികള്‍ ആരംഭിച്ചു.
രാവിലെ അമ്പാടി മുറ്റത്ത് കൃഷ്ണപ്പൂക്കളം ഒരുക്കി. ഉച്ചയ്ക്ക് കൃഷണനൂട്ട്, വൈകുന്നേരം ഭജന സന്ധ്യ, ദീപക്കാഴ്ച്ച, കൃഷ്ണ വേഷം കെട്ടിയ കുട്ടികളടങ്ങിയ ചെറു ശോഭായാത്ര, ഉറിയടി തുടങ്ങിയ പരിപാടികള്‍ അമ്പാടി മുറ്റത്ത് ഒരുക്കി.
കൊവിഡ് മാനദണ്ഡം പാലിച്ച് സമീപത്തുള്ള വീടുകളിലെ കൂട്ടികള്‍ കൃഷ്ണ, ഗോപികാവേഷങ്ങള്‍ സഹിതം കുടുംബശോഭായാത്രയായി ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചു ചേർന്നു.
അമ്പാടിമുറ്റം എന്നാണ് അത് അറിയപ്പെടുക.
വീടുകളിൽ കുട്ടികൾ കൃഷ്ണവേഷം കെട്ടിയപ്പോൾ യഥാർത്ഥത്തിൽ ഭവനങ്ങൾ അമ്പാടിയായി മാറി.