Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ സിറ്റിംഗ് ജൂലൈ 16 ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതും പദ്ധതി പ്രവർത്തനങ്ങളെപ്പറ്റി ചർച്ചചെയ്യുന്നതിനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്‌മാൻ കരിമണ്ണൂർ, ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തുകൾ ജൂലൈ 16 ന് സന്ദർശിക്കും. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അന്നേ ദിവസം 10.30 നും ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ 11 നുമാണ് സിറ്റിംഗ്. തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും സംഘടനകൾക്കും പരാതികൾ സമർപ്പിക്കാം.









































































