ബിജെപി ഹെൽപ് ഡസ്ക്ക് ജനങ്ങൾക്ക് ആശ്വാസമായി

പി.എം.കിസ്സാൻ സമ്മാൻ നിധിയുടെ പുതുക്കലും, മരണപ്പെട്ട കർഷകരുടെ അവകാശികൾക്ക് പദ്ധതിയുടെ അവകാശം കൈമാറലും അടക്കമുള്ള നിരവധി കേന്ദ്ര പദ്ധതികളുടെ രജിടേഷനു വേണ്ടി ബിജെപി സംഘടിപ്പിച്ച “ഹെൽപ് ഡസ്ക്ക്” പ്രോഗ്രാം പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായി. കൃഷിഭവനിലുണ്ടായ തിരക്കുമൂലവും, രജിസ്ട്രേഷന് വളരെയേറെ സമയം ആവിശ്യമായതിനാലും ഓഫീസിലെ മറ്റ് കാര്യങ്ങളിൽ തടസ്സം വരുന്ന കാരണത്താൽ പി.എം കിസ്സാൻ്റെ പുതുക്കൽ നടത്താൻ
കോമൺസർവ്വീസ് സെൻ്ററുകൾക്കും, അക്ഷയ കേന്ദ്രങ്ങൾക്കും അനുവാദം നൽകിയിരുന്നു. അവിടെയും
രജിസ്ട്രേഷന് ഏറെ സമയം എടുക്കുന്നതിനാൽ ഉണ്ടായ തിരക്ക് കാരണം പലർക്കും രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കാതെ വന്നതിനാലാണ്
ഹെൽപ് ഡസ്ക്ക് എന്ന ആശയം ബിജെപി നടപ്പാക്കിയത്. അക്ഷയ കേന്ദ്രങ്ങളിൽ നല്ലൊരു തുക രജിസ്ട്രേഷൻ ഫീ ഈടാക്കുന്നിടത്ത് തികച്ചും സൗജന്യമായി നിരവധി ലാപ്ടോപ്പുകളും, വിദഗ്ദരേയും ഉപയോഗിച്ച് അറക്കുളം ജയ്ഹിന്ദ് ലൈബ്രറി ഹാളിൽ നടത്തിയ ക്യാമ്പിൽ കർഷകരുടെ വലിയ തിരക്കായിരുന്നു ഉണ്ടായത്.
മിക്ക ജനകീയ
കേന്ദ്ര പദ്ധതികളുടെയും നടത്തിപ്പിൽ സർക്കാരും, ഉദ്യോഗസ്ഥരും, ഏജൻസികളും കാണിക്കുന്ന നിസംഗത മൂലം പല പദ്ധതികളിലും ചേരാനും, പുതുക്കാനും സാധാരണ ജനങ്ങൾക്ക് കഴിയാതെ വരുന്ന സാഹചര്യത്തിലാണ് ബിജെപി അറക്കുളം പഞ്ചായത്ത് കമ്മറ്റി മോദി സർക്കാർ നടപ്പാക്കിയ ജനകീയ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുവാനായി ക്യാമ്പ് നടത്തിയത്. ഏഴ് വർഷങ്ങൾക്ക് മുൻപ് ഗ്യാസ് ഏജൻസികൾ സൗജന്യ ഗ്യാസ് ലഭിക്കുന്ന “ഉജ്വൽ യോജന” പദ്ധതി നടപ്പിലാക്കുവാൻ വിമുഖത കാണിച്ചപ്പോൾ ബിജെപി നടത്തിയ ഹെൽപ് ഡസ്ക്കിലൂടെ അറക്കുളം പഞ്ചായത്തിൽ 600ഓളം പട്ടികജാതി, പട്ടിക വർഗ, ബിപിഎൽ കുടുംബങ്ങൾക്കും, വെള്ളിയാമറ്റം പഞ്ചായത്തിൽ 400 ഓളം പേർക്കും ഗ്യാസ് കണക്ഷൻ ലഭിക്കുക ഉണ്ടായി. ഇത്തവണ
അറക്കുളത്ത് നടത്തിയ ക്യാമ്പിലെ ജനപങ്കാളിത്തവും, വിദൂര വാർഡുകളിലെജനങ്ങളുടെ ആവിശ്യപ്രകാരവും ഇതേപോലെ ക്യാമ്പുകൾ വാർഡ് തലത്തിൽ നടത്തുവാനും, സ്ഥിരമായി ഒരു ഹെൽപ് ഡസ്ക്ക് സംവിധാനം മൂലമറ്റത്ത് ആരംഭിക്കുവാനും ബിജെപി തീരുമാനമെടുത്തു.ഇതേ പോലെയുള്ള സേവന പ്രവർത്തനങ്ങളെ വിമർശിക്കാതെ ജനപ്രതിനിധികളും, മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും വാർഡ് തലത്തിൽ ഈ പരിപാടി നടത്തി നാട്ടുകാർക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ തയ്യാറാകണമെന്നും ബിജെപി അഭ്യർത്ഥിച്ചു
ബിജെപി അറക്കുളം പഞ്ചാ. കമ്മറ്റി ജന.സെക്ര
എം.കെ.രാജേഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് മൈനോറ്റി മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.നോബിൾമാത്യു ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചാ. മെമ്പറും ബിജെപി പഞ്ചാ. കമ്മറ്റി പ്രസിഡൻ്റുമായ പി.ഏ.വേലുക്കുട്ടൻ പദ്ധതികളുടെ വിശദീകരണം നടത്തി. പഞ്ചായത്ത്
പ്രഭാരി സുരേഷ് മീനത്തേരിൽ മുഖ്യ പ്രഭാഷണം നടത്തി.
കെ.പി.മധുസൂധനൻ, മോഹനൻ ഉണ്ണിത്താൻ, തരകൻ മോഹനൻ, സന്തോഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.













































































