നാട്ടുവാര്‍ത്തകള്‍
പുറ്റടി ഫാക്ടറിപ്പടിക്കു സമീപം മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
വണ്ടൻമേട് : കോൺഗ്രസ് വണ്ടൻമേട് മണ്ഡലം സെക്രട്ടറിയും ഐഎൻടിയുസി മുൻ ജില്ലാ ഭാരവാഹിയുമായ രവി ചീനിക്കാളയും അണികളും രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. മുപ്പതിലധികം കുടുംബങ്ങളാണ് തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടു വന്നത്. രാജിവച്ചെത്തിയ പ്രവർത്തകരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം എം മണി ചെങ്കൊടി നൽകി സ്വീകരിച്ചു.
കടശിക്കടവിൽ നടന്ന സ്വീകരണ യോഗത്തിൽ എ മണി അദ്ധ്യക്ഷനായി. സിപി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനൻ, കെ ആർ സോദരൻ, ടി എസ് ബിസി, ഏരിയ കമ്മറ്റി അംഗങ്ങളായ സിബി എബ്രഹാം, എം നാഗയ്യ, സതീഷ് ചന്ദ്രൻ , ഇഎസ് സോമശേഖരൻ എന്നിവർ പങ്കെടുത്തു.