Idukki വാര്‍ത്തകള്‍
പങ്കാളികളാവാൻ ബി.എസ്. എൻ.എൽ സംരംഭകരെ ക്ഷണിക്കുന്നു

കേന്ദ്ര ഗവൺമെന്റിന്റെ ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയിൽ ഭാരത് ഉദ്യമി പദ്ധതി പ്രകാരമുള്ള ഇന്റർനെറ്റ് സേവനം വ്യാപിപ്പിക്കുന്നതിനായി ഇടുക്കി ജില്ലയുടെ സേവനപരിധിയിൽ വരുന്ന വട്ടയാർ, വെളളത്തൂവൽ, രാജകുമാരി, പൂപ്പാറ, സേനാപതി, പേതൊട്ടി, ബോഡിമേട്ട് ,ഗുഡർലി, കല്ലാർകുട്ടി, ഇരുട്ടുകാനം, കുഞ്ചിത്തണ്ണി, കുളമാവ്, മൂലമറ്റം, കലൂർ തൊടുപുഴ, കൊന്നത്തടി, വാത്തികുടി, മരിയാപുരം എന്നീ പ്രദേശങ്ങളിൽ ഫൈബർ പാർട്ടണർ ആയി പ്രവർത്തിക്കുന്നതിനു സംരംഭകരെ ക്ഷണിക്കുന്നു.കൂടാതെ എറണാകുളം, ഇടുക്കി ജില്ലയിലുടനീളം കോപ്പർ കണക്ഷനുകൾ ഫൈബർ ആക്കി മാറ്റുന്നതിലേക്കും പുതിയ സംരംഭകരെ ക്ഷണിക്കുന്നു.
താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കു 9188921491 എന്ന നമ്പറിൽ ബന്ധപ്പെടുക..
Sd/-
Public Relations Officer
BSNL, Ernakulam
9447044544








































































