Idukki വാര്‍ത്തകള്‍
ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍

ടൂറിസം വകുപ്പിന്റെ തൊടുപുഴ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസസ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, തൊടുപുഴ. 04862 224601, 9400455066, 9446747701.









































































