San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഡൽഹി അന്തരീക്ഷ മലിനീകരണം; പരിസ്ഥിതി മന്ത്രാലയത്തിലേക്ക് സിറ്റിസൻ മാർച്ച്



വായുമലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ വിശ്വസിക്കാനുള്ള അവകാശം ചൂണ്ടിക്കാട്ടി ഐസ അധ്യക്ഷ നേഹയുടെ നേതൃത്വത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലേക്ക് നടത്തിയ സിറ്റിസൻ മാർച്ച് പോലീസ് തടഞ്ഞു.

മന്ത്രി ഭൂപേന്ദർ യാദവുമായി അടിയന്തര കൂടിക്കാഴ്ച ആവശ്യപ്പെട്ടു നടത്തിയ മാർച്ച് മന്ത്രി സ്ഥലത്തില്ലെന്നു പറഞ്ഞാണ് തടഞ്ഞത്. തുടർന്ന് സമരക്കാരുടെ പ്രതിനിധികൾ കേന്ദ്ര വായു നിലവാര നിരീക്ഷണ കമ്മീഷൻ ഓഫീസിൽ എത്തി ആശങ്കയെ അറിയിച്ചു. തലസ്ഥാനത്തെ വായു മലിനീകരണം ചർച്ച ചെയ്യാൻ അനുമതി തേടി ഐസയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കഴിഞ്ഞ 12ന് മന്ത്രിക്ക് കത്തയച്ചിരുന്നു.

മന്ത്രി ഭൂപേന്ദർ യാദവ്‌ തുർക്കിയിൽ യു എൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ് ആയിരുന്നു മറുപടി. തുടർന്നാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ നേരിൽ കാണാൻ തീരുമാനിച്ചത്.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button