Idukki വാര്‍ത്തകള്‍
വിദേശ വിദ്യാർത്ഥികളുടെ എണ്ണം 1.5 ലക്ഷമായി കുറയ്ക്കാൻ കാനഡ

വിദേശ വിദ്യാർഥികളുടെ എണ്ണം 2029 വരെ ഓരോ വർഷവും 1.5 ലക്ഷം വീതമായി നിയന്ത്രിക്കാനുള്ള കാനഡയുടെ തീരുമാനം ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയാകും. താൽക്കാലിക തൊഴിലാളികളുടെ എണ്ണത്തിനും 2.2 ലക്ഷം എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.
2023ൽ 2,78,045 ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡ സ്റ്റഡി പെർമിറ്റ് അനുവദിച്ചിരുന്നു. 2024ൽ ഇത് 1,88,465 ലക്ഷ്യമായും 2025ൽ 94,025 ആയും കുറഞ്ഞതായി ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ 2026 ലെ റിപ്പോർട്ടിൽ പറയുന്നു. 2027 മുതലാണ് 1.5 ലക്ഷം പരിധി നടപ്പിലാക്കുക.








































































































































