Idukki വാര്‍ത്തകള്‍
ഇനി പഞ്ച് ഒറ്റയ്ക്കല്ല; കൂടെ ഫ്രണ്ട്സും ഉണ്ട്!

ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ താരമായ പഞ്ച് എന്ന ജാപ്പനീസ് കുരങ്ങൻ വീണ്ടും ഇഷ്ടതാരം. അമ്മ ഉപേക്ഷിച്ച പഞ്ചിന് കൂട്ടായി മൃഗശാല അധികൃതർ നൽകിയ ഒറാങ്ഉട്ടാൻ പാവയ്ക്കൊപ്പമുള്ള ചിത്രങ്ങളിലൂടെയാണ് ഈ കൊച്ചു കുരങ്ങൻ ലോകപ്രശസ്തനായത്.
തുടക്കത്തിൽ മറ്റു കുരങ്ങന്മാരുടെ ആക്രമണവും അവഗണനയും നേരിട്ടിരുന്ന പഞ്ച് ഇപ്പോൾ കൂട്ടുകാരുമായി ഇടപഴകി സന്തോഷവാനായി കഴിയുന്ന കാഴ്ചയാണ് പുതിയ വീഡിയോകളിൽ ഉള്ളത്. മറ്റു കുരങ്ങന്മാർ പഞ്ചിനെ അംഗീകരിച്ചു തുടങ്ങുന്നതിന്റെ സൂചനയാണിതെന്ന് മൃഗശാല മേധാവി ടകഷി യാസുനഗ അന്നാരു പറഞ്ഞു. പഞ്ചിന്റെ സ്വഭാവത്തിലും സാഹചര്യങ്ങൾ വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നുണ്ട്.








































































































































