പ്രധാന വാര്‍ത്തകള്‍
തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ ശുപാര്‍ശകളുമായി വകുപ്പ്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് 24 ശുപാർശകളുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. വിവാഹങ്ങൾക്കും സമ്മേളനങ്ങള്‍ക്കും കെട്ടിടനികുതിയും ക്ലീനിംഗ് ഫീസും വർദ്ധിപ്പിക്കാൻ പ്രിൻസിപ്പൽ ഡയറക്ടർ എം.ജെ. രാജമാണിക്യം ശുപാർശ സമർപ്പിച്ചു.
കെട്ടിടനികുതി വർദ്ധിപ്പിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. നികുതിയിനത്തിൽ അഞ്ച് ഇനങ്ങളിലും നികുതിയേതര വിഭാഗത്തിൽ ഒമ്പത് ഇനങ്ങളിലുമാണ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന വരുമാനം. അവയുടെ വർദ്ധനവ് ഉൾപ്പെടെയുള്ള ശുപാർശകൾ പ്രാഥമിക രീതിയിൽ മാത്രമേ ചർച്ച ചെയ്തിട്ടുള്ളൂ. അത് നടപ്പാക്കാൻ സർക്കാർ നയപരമായ തീരുമാനം എടുക്കണം. ദുർബല വിഭാഗങ്ങളെ ബാധിക്കാതെയാകും ശുപാർശകളിൽ തീരുമാനമെടുക്കുക.