San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

‘ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ, ഇന്നത്തേത് ഫസ്റ്റ് ഡോസ്’; എംവിഐക്ക് സിഐടിയുക്കാരുടെ വധഭീഷണി



കുമളി: വിനോദസഞ്ചാരികളുമായി മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പരിശോധിച്ചതിനു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സിഐടിയു പ്രവർത്തകരുടെ വധഭീഷണി. വണ്ടിപ്പെരിയാർ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥനായ എസ്.ഫ്രാൻസിസിനു നേരെയാണു പരസ്യമായും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണി ഉയർത്തിയിരിക്കുന്നത്. സംഭവത്തിൽ മോട്ടർ വെഹിക്കിൾ (എംവിഐ) ഇൻസ്പെക്ടർ വണ്ടിപ്പെരിയാർ പൊലീസിൽ പരാതി നൽകി. വിനോദസഞ്ചാരികളുമായി സവാരി പോകുന്ന ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശം ഇദ്ദേഹം കലക്ടർക്കു മുന്നിൽ അവതരിപ്പിച്ചതും ചില ഡ്രൈവർമാരുടെ വിരോധത്തിനു കാരണമായെന്നാണു സൂചന. ഈ മാസം 11നു നടത്തിയ വാഹന പരിശോധനയുടെ പേരിലാണ് സിഐടിയു നേതാക്കൾ പരസ്യഭീഷണിയുമായി രംഗത്തു വന്നത്. ശബരിമല സീസണിലെ ഒരുക്കങ്ങളുടെ പേരിൽ തിരക്കിലായിരുന്നതിനാൽ ഇന്നലെയാണ് എംവിഐ പൊലീസിൽ തെളിവുകൾ സഹിതം പരാതി നൽകിയത്.

കുമളി- സത്രം റൂട്ടിൽ വാഹനങ്ങൾ പരിശോധിച്ചപ്പോൾ നിയമാനുസൃതമല്ലാതെ മോഡിഫൈ ചെയ്ത ചില വാഹനങ്ങളും പിടികൂടി. മോഡിഫിക്കേഷൻ നീക്കി വാഹനങ്ങൾ ഹാജരാക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകി. വാഹനപരിശോധന തുടരുന്നതിനിടെ സിഐടിയു നേതാക്കൾ ഉൾപ്പെടെയുള്ള സംഘം പരിശോധന തടസ്സപ്പെടുത്തുകയും വീട്ടിൽ കയറി പണി തരുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

സിഐടിയു നടത്തിയ പ്രകടനത്തിന്റെ ചിത്രത്തിനൊപ്പം ‘ഇന്നത്തേത് ഫസ്റ്റ് ഡോസ് മാത്രമായി ഫ്രാൻസിസ് സാർ കാണണം…. വടി വെട്ടാം…’ എന്നാണു പി.എസ്.ബിവിൻ എന്നയാൾ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇതിനു കീഴിൽ ‘ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’ എന്നതുൾപ്പെടെ പ്രകോപനപരമായ കമന്റുകളും ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button