നാട്ടുവാര്‍ത്തകള്‍
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒ.പി.യിലേയ്ക്ക് മെഡിക്കല്‍ ഓഫീസറുടെ (താല്‍ക്കാലികം) ഒരു ഒഴിവിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.ബി.ബി.എസ് ആന്റ് ടി.സി.എം.സി രജിസ്ട്രേഷന്‍. തദ്ധേശവാസികള്‍ക്ക് മുന്‍ഗണന.
നിര്‍ദിഷ്ട യോഗ്യതയും താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 31 രാവിലെ 11 മണിയ്ക്ക് ആശുപത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തപ്പെടുന്ന ഇന്റര്‍വ്യൂവില്‍ ബയോഡേറ്റയും യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാവേണ്ടതാണ്.
കുടുതല്‍ വിവരങ്ങള്‍ക്ക് ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രം കാര്യാലയത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ബന്ധപ്പെടാവുന്നതാണ്.