നാട്ടുവാര്‍ത്തകള്‍
ബാല്യം പദ്ധതി മെഡിക്കൽ ക്യാമ്പ് നടത്തി
കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ ബാല്യം പദ്ധതിയോടനുബന്ധിച്ചുള്ള മെഡിക്കൽ ക്യാമ്പ് പെരുമ്പിള്ളിച്ചിറ സെൻറ് ജോസഫ്സ് യു.പി. സ്കൂളിൽ നടത്തി. ആറുമാസം മുതൽ പന്ത്രണ്ട് വയസുവരെയുള്ള കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഷെമീന നാസർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കുമാരമംഗലം ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.മിനി.പി, ആയുർ രക്ഷാ ക്ലിനിക്ക് വളണ്ടിയർമാരായ ഡോ. അപ്സര, വിനോദ്.കെ.എൻ, അനിത വിനോദ്, ഏഴല്ലൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ജീവനക്കാരയ അനിൽകുമാർ, റോമി, ആശാവർക്കർ ബിജി സുധി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ കുട്ടികളെ പരിശോധിച്ചു പ്രതിരോധമരുന്ന് വിതരണം നടത്തി.