ജീവനും സ്വത്തിനും ഭീഷണിയാകുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും നടപടി സ്വീകരിക്കാതെ NH , PWD അധികൃതർ


ജീവനും സ്വത്തിനും ഭീഷണിയാകുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും നടപടി സ്വീകരിക്കാതെ NH , PWD അതികൃതർ.
അപകടഭീഷണി ഉയർത്തി നിരവധി മരങ്ങളാണ് കട്ടപ്പന മേഖലയിൽ റോഡ് വശങ്ങളിൽ നിൽക്കുന്നത്.
ശക്തമായ മഴയിലും കാറ്റിലും നിരവധി മരങ്ങളാണ് അപകട ഭീഷണിൽ നിൽക്കുന്നത്.
പല സ്ഥലങ്ങളിലും മരങ്ങൾ ഒടിഞ്ഞ് വീണ് അപകടങ്ങളും നിത്യ സംഭവമാണ്.
കട്ടപ്പന മേഖലയിൽ NH -PWD റോഡ് സൈഡിൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായി നിരവധി മരങ്ങളാണ് നിൽക്കുന്നത്.
കഴിഞ്ഞ ദിവസം ശക്തമായ കാറ്റിൽ ഓസാനം സ്കൂളിന് സമീപം നിന്നിരുന്ന മരം ഒടിഞ്ഞ് വീണിരുന്നു.
നിരവധിത്തവണ മരത്തിൻ്റെ അപകടഭീഷണി ചൂണ്ടിക്കാണിച്ച് PWD യിൽ പ്രദേശവാസികൾ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല.
ഈ മരത്തിൻ്റെ കേടുവന്ന വൻ ശിഖരം ഏതു നിമിഷവും ഒടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്.
കട്ടപ്പന TB ജംഗ്ഷനിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരം മുറിച്ച് മാറ്റണമെന്ന ആവശ്യമുയർന്നിട്ടും നടപടി ഉണ്ടായില്ല.
കൂടാതെ ഇടുക്കിക്കവല ട്രൈബൽ സ്കൂളിന് മുന്നിൽ നിരവധി മരങ്ങളാണ് അപകട ഭീഷണി ഉയർത്തിനിൽക്കുന്നത്.
ജീവനും സ്വത്തിനും ഭീഷണിയാകുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും ബന്ധപ്പെട്ട അതികൃതർ നടപടി സ്വീകരിക്കുന്നില്ലന്നും ആക്ഷേപം ഉയരുന്നുണ്ട്.