നാട്ടുവാര്‍ത്തകള്‍
‘നിറഞ്ഞു തുളുമ്പി’ ഇടുക്കി അണക്കെട്ട്; കാണാൻ 10 രൂപ കൂടുതൽ കൊടുക്കണം!
ചെറുതോണി ∙ ഓണത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ഇന്നു മുതൽ നവംബർ 30 വരെ സന്ദർശകർക്ക് തുറന്നു നൽകുമെന്ന് ഹൈഡൽ ടൂറിസം അറിയിച്ചു. കോവിഡ് ലോക്ഡൗൺ മൂലം ഏറെ നാളായി അണക്കെട്ടുകളിലേക്കുള്ള പ്രവേശനം നിർത്തി വച്ചിരിക്കുകയായിരുന്നു. പ്രവേശന ഫീസിൽ നേരിയ വർധനയും വരുത്തിയിട്ടുണ്ട്.
മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. നേരത്തേ ഇത് യഥാക്രമം മുപ്പതും പത്തും ആയിരുന്നു. ബഗ്ഗി കാറിൽ അണക്കെട്ടിനു മുകളിലൂടെ യാത്ര ചെയ്യുന്നതിനും നൂറു രൂപ കൂടുതൽ നൽകേണ്ടി വരും. 600 രൂപയുമാണ് 8 പേർക്ക് സഞ്ചരിക്കുന്നതിനു നൽകേണ്ടത്. അണക്കെട്ട് നിറഞ്ഞു തുളുമ്പിയതിനാൽ ഈ സീസണിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണു കരുതുന്നത്.