കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ കേരളം സജ്ജം, സെപ്റ്റംബര്‍ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്സിന്‍: ആരോഗ്യ മന്ത്രി
സെപ്റ്റംബര്‍ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി കേരളം സജ്ജം. കേന്ദ്ര തീരുമാനം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ മേഖലയില്‍ പോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ അവ്യക്തതകള്‍ ഉണ്ടെങ്കില്‍ അത് നീക്കും. ഇതര ചികിത്സകള്‍ക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ മേഖലയില്‍ പണം ഈടാക്കുന്നുണ്ടായിരുന്നു.
അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ ആരോപണത്തിന് മറുപടി പറയാനില്ലെന്നും കേരളത്തിന് അദ്ദേഹത്തിന്റെ സന്ദര്‍ശനം 100% പോസിറ്റീവ് ആയിരുന്നു എന്നും വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു.
സെപ്റ്റംബര്‍ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി കേരളം സജ്ജം. കേന്ദ്ര തീരുമാനം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി