നാട്ടുവാര്‍ത്തകള്‍
ഇടുക്കിയിൽ വന० വകുപ്പ് ജീവനക്കാർ ഏല० കർഷകരിനിന്നു० പണപ്പിരിവ് നടത്തുന്നതായ വാർത്ത;വന० വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്
ഇടുക്കിയിൽ വന० വകുപ്പ് ജീവനക്കാർ ഏല० കർഷകരിനിന്നു० പണപ്പിരിവ് നടത്തുന്നതായ വാർത്ത സ०ബന്ധിച്ച് അടിയന്തിര അന്വേഷണത്തിന് നിർദ്ദേശ० നൽകിയ പ്രകാര० നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് ഹൈറേഞ്ച് മേഖല സി സി എഫ് കണ്ടെത്തിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീ ചെറിയാൻ വി ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീ എ. രാജൂ എന്നിവരെ സർവീസിൽ നിന്നു० സസ്പെൻ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കാൻ വന० വകുപ്പിന് മന്തി ഏ കെ ശശീന്ദ്രൻ നിർദ്ദേശ० നൽകി.
കോട്ടയ० റേഞ്ചിലെ കുമിളി പുളിയൻമല സെക്ഷനിലെ ഉദ്യോഗസ്ഥരാണ് ഈ ജീവനക്കാർ. പണപ്പിരിവുമായി ബന്ധപ്പെട്ട് മറ്റാരുടെയെങ്കിലു० പങ്ക് ഉണ്ടോയെന്നു० അന്വേഷിക്കുന്നതാണ്.