ക്രിക്കറ്റ് താരങ്ങളെയും ഒഫീഷ്യലുകളെയും രാജ്യ തലസ്ഥാനത്ത് എത്തിച്ചത് പ്രത്യേക ട്രെയിനില്‍


സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇനി നടക്കാനിരിക്കുന്ന മാച്ചുകള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചതോടെ താരങ്ങളെയും ഇവരോടൊപ്പം ഉള്ള മറ്റു സ്റ്റാഫുകളെയും സുരക്ഷിതമായി ന്യൂഡല്‍ഹിയിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അനുവദിച്ച് സര്‍ക്കാര്‍. പഞ്ചാബ് കിംഗ്സ് (പിബികെഎസ്), ഡല്‍ഹി ക്യാപിറ്റല്‍സ് (ഡിസി) കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, മാച്ച് ഒഫീഷ്യല്‍സ്, കമന്റേറ്റര്‍മാര്‍, ബ്രോഡ്കാസ്റ്റ് ക്രൂ അംഗങ്ങള്‍, ഓപ്പറേഷന്‍സ് സ്റ്റാഫ് എന്നിവരെയാണ് ധരംശാലയില്‍ നിന്ന് വന്ദേ ഭാരത് എക്‌സ്പ്രസ്സില്‍ ഡല്‍ഹിയില്‍ എത്തിച്ചത്.
വ്യോമാക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പഞ്ചാബും ഡില്‍ഹിയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചതോടെയാണ് ട്രെയിന്‍ ക്രമീകരിച്ചത്. വേഗത്തിലുള്ള ഒഴിപ്പിക്കലില്‍ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയിരുന്നു. പ്രത്യേക ട്രെയിനില്‍ ന്യൂഡല്‍ഹിയില്‍ സുരക്ഷിതമായി എത്തിയതോടെ കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും ആശ്വാസമായി.