Idukki വാര്‍ത്തകള്‍
N4 FILM Factory യുടെ നേതൃത്വത്തിൽ മെയ് 9, 10 തീയതികളിലായി കട്ടപ്പന സെൻ്റ് ജോർജ് ഹൈസ്കൂളിൽ നടക്കുന്ന അഭിനയ പരിശീലന കളരിയും ഹ്രസ്വ ചിത്ര നിർമ്മാണത്തിനും തുടക്കമായി


N4 FILM Factory യുടെ നേതൃത്വത്തിൽ മെയ് 9, 10 തീയതികളിലായി കട്ടപ്പന സെൻ്റ് ജോർജ് ഹൈസ്കൂളിൽ നടക്കുന്ന അഭിനയ പരിശീലന കളരിയും ഹ്രസ്വ ചിത്ര നിർമ്മാണത്തിനും തുടക്കമായി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജു മോൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ ജോസ് മാത്യു പറപ്പള്ളിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
PTA പ്രസിഡണ്ടും ക്യാമ്പ് കോർഡിനേറ്ററുമായ സിജു ചക്കുംമൂട്ടിൽ സ്വാഗതം ആശംസിച്ചു. രണ്ടു ദിവസത്തെ അഭിനയ പരിശീലനത്തിനു ശേഷം ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ഹ്രസ്വ ചിത്രവും നിർമ്മിക്കും.
ദേശീയ നാടകോത്സവത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ചലത്ചിത്ര നടനും, നാടക സംവിധായകനും അഭിനയ പരിശീലകനുമായ സുമേഷ് ചിറ്റൂരാൻ , നടനും നാടക പ്രവർത്തകനുമായ മാത്യൂസ് മറ്റപ്പള്ളി , തിരക്കഥാകൃത്തും സംവിധായകനുമായ നന്ദൻ മേനോൻ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.